എ ടി എമ്മില്‍ നിറക്കാനുള്ള കാശുമായി മുങ്ങിയ പ്രതി പിടിയില്‍;പ്രതി കേരളത്തിലും വന്നിരുന്നു.

ബെന്ഗളൂരു : എ ടി എമ്മിലെക്കുള്ള 1.37 കോടി പുതിയ നോട്ടുമായി മുങ്ങിയ പ്രതി പിടിയില്‍,ഡൊമനിക് സെല്‍വരാജ് എന്ന കോയമ്പത്തൂര്‍ സ്വദേശി ആണ് പിടിയിലായത്.കെ ആര്‍ പുരം റെയില്‍വേ സ്റ്റേഷനു സമീപം ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടി വന്നപ്പോള്‍ ഉപ്പാര പെട്ട് പോലിസ് ആണ് പ്രതിയെ കസ്റ്റെടിയില്‍ എടുത്തത്‌.കെ ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ യിലെ എ ടി എമ്മില്‍ നിറക്കാനുള്ള കാശുമായി പോകുന്നതിനിടക്കാന് കഴിഞ്ഞ ആഴ്ച ഡൊമനിക് നെ കാണാതായത്.

ഈ മാസം 23നു ആണ് ഡൊമനിക് നെ കാണാതായത് വാനില്‍  1.37 രൂപയും ഉണ്ടായിരുന്നു, അടുത്ത ദിവസം തന്നെ വസന്ത് നഗര്‍ മൌന്റ്റ്‌ കാര്‍മല്‍ കോളേജിനു സമീപത്തു വാന്‍ കണ്ടെത്തിയിരുന്നു,അതില്‍ 45 ലക്ഷം രൂപയും സെക്യൂരിറ്റി യുടെ തോക്കും ഉണ്ടായിരുന്നു .കഴിഞ്ഞ ഞായറാഴ്ച ഡോമെനിക് ന്റെ ഭാര്യ എവലി മേരി റോയ് പോലിസ് നു കീഴടങ്ങിയിരുന്നു.അവരില്‍ നിന്നും 79.8 ലക്ഷം രൂപ പോലിസ് കണ്ടെടുത്തു.12 ലക്ഷം രൂപ ഡൊമനിക് കടം വീട്ടാന്‍ ഉപയോഗിച്ചു എന്നാണ് പോലിസ് ഭാഷ്യം.

എ ടി എമ്മില്‍ നിറക്കാനുള്ള കാശുമായി മുങ്ങി പിടിയിലായ ഡൊമനിക്.
എ ടി എമ്മില്‍ നിറക്കാനുള്ള കാശുമായി മുങ്ങി പിടിയിലായ ഡൊമനിക്.

പണവുമായി കടന്ന ദിവസം ഭാര്യയെയും മകനെയും ബാനസവാടിയിലേക്ക് വിളിച്ചു വരുത്തി,ശാന്തി നഗറില്‍ നിന്നും ബസ്‌ കയറി കോയമ്പത്തൂറിലേക്ക് പോകുക യായിരുന്നു,അവിടെ ബന്ധു വീട്ടില്‍ തങ്ങിയ ശേഷം എവലി സ്വദേശമായ വിജയവാഡ യിലേക്ക് പോയി.ആന്ധ്രയിലെ ചിറ്റൂരിലും തമിഴ് നാട്ടിലെ കൃഷ്ണ ഗിരിയിലും ഉള്ള ബന്ധുവീടുകളില്‍ സഹായം അഭ്യര്‍ഥിച്ചു എങ്കിലും അവര്‍ സഹായിക്കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് ചാലക്കുടിയിലെ ധ്യാന കേന്ദ്രത്തില്‍ എത്തി ഒരു ദിവസം ധ്യനമിരുന്നു,വിഷയം വൈദികനോട് പറഞ്ഞപ്പോള്‍ എത്രയും പെട്ടെന്ന് പോലിസിന് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു.തിരിച്ചു ബെന്ഗലൂരുവിലേക്ക് വരുന്ന വഴിയില്‍ ബസില്‍ വച്ചു ഡൊമനിക് തന്റെ തീരുമാനം മാറ്റി.ഭാര്യ യുമായി തര്‍ക്കിക്കുകയും ബസില്‍ നിന്ന് ഇറങ്ങി പോകുകയും ചെയ്തു.പണം അടങ്ങിയ ബാഗ്‌ എവലി യുടെ കയ്യില്‍ ആയിരുന്നു.സേലത്ത് എത്തിയ ഡൊമനിക് അവിടെ ഒരു ഹോട്ടെലില്‍ തങ്ങി.അഭിഭാഷകയുടെ നിര്‍ദേശപ്രകാരം എവലിന്‍ പോലിസ് നു കീഴടങ്ങി.

ഭാര്യയെയും മകനെയും കാണണം എന്നാവശ്യപ്പെട്ട് ഡൊമനിക് കെ ആര്‍ പുരയിലുള്ള ഒരു സുഹൃത്തിനെ ഫോണില്‍ ബന്ടപ്പെട്ടിരുന്നു.ഈ സുഹൃത്തില്‍ നിന്നുംവിവരം അറിഞ്ഞ പോലിസ് ഡൊമനിക് നെ പിടികൂടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us