ഗാന്ധിനഗര്‍:നോട്ട് അസാധുവാക്കലിന് വന്‍ജനകീയ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതായി ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും. ഫലമറിവായ രണ്ടു മുനിസിപ്പാലിറ്റികളും ഒരു താലൂക്ക് പഞ്ചായത്തും ബിജെപി കരസ്ഥമാക്കി. 31 മുനിസിപ്പാലിറ്റികള്‍, താലൂക്ക്, ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 23 ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. വല്‍സാദ് ജില്ലയിലെ വാപി മുനിസിപ്പാലിറ്റിയിലെ 44 സീറ്റുകളില്‍ 41 എണ്ണവും ബിജെപിക്ക് ലഭിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് വെറും മൂന്നു സീറ്റുകളാണ്. സൂററ്റിലെ കനകപ്പൂര്‍ കന്‍സാദ് മുനിസിപ്പാലിറ്റിയിലെ 28 സീറ്റുകളില്‍ 27 എണ്ണവും ബിജെപി പിടിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് ഒരു സീറ്റു…
Read MoreDay: 29 November 2016
കാശ്മീരിലെ നഗ്രോത സൈനിക താവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ ഏഴ് ജവാന്മാര്‍ മരിച്ചു. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു.
ശ്രീനഗര്‍: കാശ്മീരിലെ നഗ്രോത സൈനിക താവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ ഏഴ് ജവാന്മാര്‍ മരിച്ചു. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. അതേസമയം സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകര സൈന്യം വധിച്ചു. തീവ്രവാദികള്‍ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ജമ്മുവിൽ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള നഗ്രോത സൈനിക താവളം ഭീകരര്‍ ആക്രമിച്ചത്. ഉറി ഭീകരാക്രമണ മാതൃകയിൽ സൈനിക വേഷത്തിലെത്തിയവര്‍ സൈനിക താവളത്തിലെ ആയുധപ്പുര കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയത്. സൈനിക താവളത്തിനുനേരെ ഭീകരര്‍ ഗ്രനേഡാക്രമണവും വെടിവയ്പ്പും നടത്തി. അര്‍ദ്ധ സൈനിക…
Read Moreസമനിലയോടെ രക്ഷപ്പെട്ട് ബ്ലാസ്റ്റെര്സ്.
കൊല്‍ക്കത്ത: അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തെയെ അവരുടെ ഗ്രൗണ്ടില്‍ സമനിലയില്‍ പൂട്ടി കേരളാ ബ്ലാസ്റ്റേഴ്സ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. എട്ടാം മിനിട്ടില്‍ സി കെ വിനീതിന്റെ ഗോളില്‍ കൊല്‍ക്കത്തയെ ഞെട്ടിച്ച ബ്ലാസ്റ്റേഴ്സിന് പക്ഷെ പതിനെട്ടാം മിനിട്ടില്‍ സ്റ്റീഫന്‍ പിയേഴ്സന്റെ ഗോളിലൂടെ കൊല്‍ക്കത്ത സമനില പൂട്ടിട്ടു. എതിരാളികളുടെ ഗ്രൗണ്ടില്‍ ആധിപത്യം ആതിഥേയര്‍ക്കായിരുന്നെങ്കിലും ഈ സമനില കേരളത്തിന് വിജയതുല്യമാണ്. പോരാട്ടം സമനിലയായെങ്കിലും ആദ്യപകുതിയുടെ ആരംഭമൊഴിച്ചാല്‍ കളി കൊല്‍ക്കത്തയുടെ കാലുകളിലായിരുന്നു. 61 ശതമാനം ബോള്‍ പൊസഷനുമായി കൊല്‍ക്കത്ത കളം നിറഞ്ഞ് കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പിടിപ്പത് പണിയായി. ആറു തവണ…
Read Moreനോട്ട് റദ്ദാക്കല്‍ ഒരു തരത്തിലും ബാധിച്ചില്ല മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം.
മുംബൈ: നോട്ട് റദ്ദാക്കലിനെതിരായ പ്രതിപക്ഷ പ്രചാരണം ബാലറ്റിലൂടെ ജനങ്ങള്‍ വീണ്ടും തള്ളി. മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഫലം പ്രഖ്യാപിച്ച 3,391 സീറ്റില്‍ ബിജെപി-ശിവസേന സഖ്യം 1,365 സീറ്റ് നേടി. കനത്ത തിരിച്ചടിയേറ്റ കോണ്‍ഗ്രസ് മൂന്നാമതായി. 2011ല്‍ രണ്ടാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം അഖിലേന്ത്യാ പ്രതിഷേധം സംഘടിപ്പിച്ച ദിവസത്തെ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ മോദിക്കൊപ്പമെന്ന് തെളിയിച്ചു. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു. നോട്ട് നിരോധനം ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് ആരോപിച്ചവരെ…
Read Moreനോട്ടുകള്‍ നിരോധിച്ചതിന് ശേഷം ജനങ്ങള്‍ 33,948 കോടിരൂപ മാറ്റിയെടുത്തു.
ന്യൂഡല്‍ഹി : നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ജനങ്ങള്‍ 33,948 കോടിരൂപ മാറിവാങ്ങിയെന്ന് റിസര്‍വ്വ് ബാങ്ക്. എട്ട് ലക്ഷത്തി 11,033 കോടിയുടെ പഴയ കറന്‍സി പൊതുജനം ബാങ്കുകളില്‍ നിക്ഷേപിച്ചു. നവംബര്‍ 10 മുതല്‍ ഇരുപത്തി ഏഴാം തീയതി വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ ആളുകള്‍ അവരുടെ അക്കൗണ്ടുകള്‍ വഴി രണ്ട് ലക്ഷത്തി,16,617 കോടിരൂപ പിന്‍വലിച്ചതായും ആര്‍ബിഐ വ്യക്തമാക്കി.
Read More