ബെംഗളുരു : കർണാടക വിനോദ സഞ്ചാര വകുപ്പിന് ഇന്ത്യൻ റയിൽവേ നിർമ്മിച്ചു നൽകിയതാണ് ” ഗോൾഡൻ ചാരിയറ്റ് ” എന്ന ട്രൈയിൻ,രാജകീയ സൗകര്യങ്ങളോടെ ഒരാഴ്ചത്തെ ദക്ഷിണേന്ത്യൻ യാത്ര ലക്ഷ്യമിടുന്നവർക്ക് ഉതകുന്ന തരത്തിലാണ് ഇതിന്റെ നിർമ്മാണം. എല്ലാ തിങ്കളാഴ്ചകളിലും ബെംഗളുരുവിൽ നിന്നാണ് ട്രെയിൻ യാത്ര തിരിക്കുന്നത്.
പ്രൈഡ് ഓഫ് സൗത്ത്, സതേൺ സ്പ്ലെൻന്റർ എന്ന രണ്ട് പാക്കേജുകൾ ആണ് നിലവിലുള്ളത്. ബെംഗളുരുവിൽ നിന്ന് ഗോവ, മൈസൂർ ശ്രാവണ ബെലഗൊള, ബേലൂർ ,ഹംപി,ബദമി എന്നിവിടങ്ങളിലേക്കുള്ള പാക്കേജ് ആണ് പ്രൈഡ് ഓഫ് സൗത്ത്.ഇതിന്റെ നിരക്കാണ് ഇപ്പോൾ 40% കുറച്ച് 25000 രൂപ ആക്കി മാറ്റിയിരിക്കുന്നത്, നവമ്പർ ഏഴു മുതൽ പതിനാലു വരെയുള്ള യാത്രയിൽ കുറഞ്ഞ നിരക്ക് കൊടുത്താൽ മതി.ഒരാൾക്ക് ഭക്ഷണവും റോയൽ താമസവുമടക്കമാണ് ഈ നിരക്ക്.
ദസറ സീസണിൽ പ്രതീക്ഷിച്ചത്ര സഞ്ചരികളെ ലഭിക്കാത്തതാണ് നിരക്കിളവിന് കാരണം. ഇതു വഴി കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയുമെന്ന് കെ എസ് ഡി സി കരുതുന്നു.
കൂടാതെ സതേൺ സ്പ്ലെന്റെർ എന്ന പാക്കേജിൽ ചെന്നൈ, മാമലപുരം, പുതുച്ചേരി, തഞ്ചാവൂർ ,മധുരെ, കന്യാകുമാരി, തിരുവനന്തപുരം, കോവളം, ആലപ്പുഴ, കൊച്ചി എന്നീ സ്ഥലങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ ലഭ്യമാണ്.www.goldenchariottrain.com
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.