ബെന്ഗളൂരു : കര്‍ണാടകയിലെ 11 ഗ്രാമപഞ്ചായത്തുകളില്‍ വൈ ഫൈ സര്‍വിസുകള്‍ ആരംഭിച്ചു.ഗ്രാമത്തിലെ ചെറുകിട സംരംഭകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ ഓണ്‍ലൈന്‍ ആയി വില്പന നടത്താം എന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് പദ്ധതി എന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.മൈസുരു,തുമുകുരു,ഗദഗ്,ബെല്ലാരി,കലബുരുഗി എന്നി ജില്ലകളിലെ രണ്ടു പഞ്ചായത്തുകളില്‍ വീതവും ബാഗല്കൊട്ടിലെ ഒരു പഞ്ചായത്തിലും ആണ് തുടക്കത്തില്‍ വൈ ഫൈ ലഭ്യമാകുക.കുറഞ്ഞ നിരക്കില്‍ വൈ ഫൈ ലഭ്യമാകുന്ന ഐ ടി ബിസില്‍ പദ്ധതി ഉത്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഗ്രാമീണ ജനതയുടെ ജീവിത നിലവാരം ഉയര്‍ത്താനുള്ള സമാന്തര പദ്ധതികളും നടപ്പിലാക്കും മാത്രമല്ല…
Read MoreMonth: November 2016
സിനിമ തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധം:സുപ്രീം കോടതി.
ന്യൂഡല്‍ഹി: സിനിമ തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് നിര്‍ബന്ധമാക്കി സുപ്രീംകോടതി ഉത്തരവിട്ടു. രാജ്യമെമ്പാടുമുള്ള തിയ്യറ്ററുകളില്‍ ഇനിമുതല്‍ സിനിമ തുടങ്ങും മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണം. തിയ്യറ്ററിലുള്ള മുഴുവന്‍ ആളുകളും അപ്പോള്‍ എഴുന്നേറ്റ് നിന്ന് ആദരവ് പ്രകടിപ്പിക്കണം. തിയ്യറ്ററില്‍ സ്ക്രീനില്‍ ദേശീയപാതകയുടെ ദൃശ്യം കാണിക്കുകയും വേണം. ദേശീയഗാനത്തെ അവഹേളിക്കുന്നത് തടയണമെന്നും ദേശീയഗാനം ആലപിക്കുന്നതും കേള്‍പ്പിക്കുന്നതും സംബന്ധിച്ച് കൃത്യമായ മാര്‍ഗ്ഗനിര്‍ദേശം വേണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള പൊതുതാത്പര്യഹര്‍ജി തീര്‍പ്പാക്കി കൊണ്ടാണ് സുപ്രീംകോടതി ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറിമാര്‍ക്ക് കൈമാറുമെന്നും പത്രമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ സുപ്രീകോടതിയെ അറിയിച്ചു. തിയ്യറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ ആളുകള്‍ എഴുന്നേറ്റ്…
Read Moreസഹകരണ ബാങ്ക് വായ്പകള്‍ക്ക് ഡിസംബര്‍ 31 വരെ മൊറട്ടോറിയം;കാലയളവില്‍ ജപ്തി നടപടികള്‍ ഉണ്ടാവില്ല.
തിരുവനന്തപുരം :നോട്ട് പിന്‍വലിക്കല്‍ പ്രതിസന്ധിയെ തുടര്‍ന്ന് സഹകരണ മേഖലയിലെ വായ്പകള്‍ക്ക് മാര്‍ച്ച് 31 വരെ സംസ്ഥാന സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇക്കാലയളവില്‍ ജപ്തി ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് അറിയിച്ചു. എന്നാല്‍ നോട്ട് പ്രതിസന്ധി സംബന്ധിച്ച് മന്ത്രസഭാ യോഗം ചര്‍ച്ച ചെയ്തില്ല. സഹകരണ മന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഉന്നതതല യോഗവും ഇന്ന് ചേരുന്നുണ്ട്. പിന്‍വലിച്ച 500, 1000 രൂപാ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അനുമതി സഹകരണ ബാങ്കുകള്‍ക്ക് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി ഇപ്പോഴും…
Read Moreഎ ടി എമ്മില്‍ നിറക്കാനുള്ള കാശുമായി മുങ്ങിയ പ്രതി പിടിയില്‍;പ്രതി കേരളത്തിലും വന്നിരുന്നു.
ബെന്ഗളൂരു : എ ടി എമ്മിലെക്കുള്ള 1.37 കോടി പുതിയ നോട്ടുമായി മുങ്ങിയ പ്രതി പിടിയില്‍,ഡൊമനിക് സെല്‍വരാജ് എന്ന കോയമ്പത്തൂര്‍ സ്വദേശി ആണ് പിടിയിലായത്.കെ ആര് പുരം റെയില്‍വേ സ്റ്റേഷനു സമീപം ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടി വന്നപ്പോള്‍ ഉപ്പാര പെട്ട് പോലിസ് ആണ് പ്രതിയെ കസ്റ്റെടിയില്‍ എടുത്തത്.കെ ജി റോഡിലെ ബാങ്ക് ഓഫ് ഇന്ത്യ യിലെ എ ടി എമ്മില്‍ നിറക്കാനുള്ള കാശുമായി പോകുന്നതിനിടക്കാന് കഴിഞ്ഞ ആഴ്ച ഡൊമനിക് നെ കാണാതായത്. ഈ മാസം 23നു ആണ് ഡൊമനിക് നെ കാണാതായത് വാനില്‍…
Read Moreഗുജറാത്തിലും ബി ജെ പി തന്നെ മുന്നില്‍.
ഗാന്ധിനഗര്‍:നോട്ട് അസാധുവാക്കലിന് വന്‍ജനകീയ പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്നതായി ഗുജറാത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പും. ഫലമറിവായ രണ്ടു മുനിസിപ്പാലിറ്റികളും ഒരു താലൂക്ക് പഞ്ചായത്തും ബിജെപി കരസ്ഥമാക്കി. 31 മുനിസിപ്പാലിറ്റികള്‍, താലൂക്ക്, ജില്ലാ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 23 ഇടങ്ങളിലും ബിജെപി മുന്നേറുകയാണ്. വല്‍സാദ് ജില്ലയിലെ വാപി മുനിസിപ്പാലിറ്റിയിലെ 44 സീറ്റുകളില്‍ 41 എണ്ണവും ബിജെപിക്ക് ലഭിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് വെറും മൂന്നു സീറ്റുകളാണ്. സൂററ്റിലെ കനകപ്പൂര് കന്‍സാദ് മുനിസിപ്പാലിറ്റിയിലെ 28 സീറ്റുകളില്‍ 27 എണ്ണവും ബിജെപി പിടിച്ചു. കോണ്‍ഗ്രസിന് ലഭിച്ചത് ഒരു സീറ്റു…
Read Moreകാശ്മീരിലെ നഗ്രോത സൈനിക താവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ ഏഴ് ജവാന്മാര് മരിച്ചു. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു.
ശ്രീനഗര്‍: കാശ്മീരിലെ നഗ്രോത സൈനിക താവളത്തിനുനേരെ നടന്ന ഭീകരാക്രമണത്തിൽ ഏഴ് ജവാന്മാര് മരിച്ചു. ആക്രമണം നടത്തിയ മൂന്ന് തീവ്രവാദികളെ സൈന്യം വധിച്ചു. അതേസമയം സാംബയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മൂന്ന് ഭീകര സൈന്യം വധിച്ചു. തീവ്രവാദികള്‍ ബന്ദികളാക്കിയവരെ സൈന്യം മോചിപ്പിച്ചു. പുലര്‍ച്ചെ അഞ്ചരയ്ക്കാണ് ജമ്മുവിൽ നിന്ന് 20 കിലോ മീറ്റര്‍ അകലെയുള്ള നഗ്രോത സൈനിക താവളം ഭീകരര്‍ ആക്രമിച്ചത്. ഉറി ഭീകരാക്രമണ മാതൃകയിൽ സൈനിക വേഷത്തിലെത്തിയവര്‍ സൈനിക താവളത്തിലെ ആയുധപ്പുര കേന്ദ്രീകരിച്ചാണ് ആക്രമണം നടത്തിയത്. സൈനിക താവളത്തിനുനേരെ ഭീകരര്‍ ഗ്രനേഡാക്രമണവും വെടിവയ്പ്പും നടത്തി. അര്‍ദ്ധ സൈനിക…
Read Moreസമനിലയോടെ രക്ഷപ്പെട്ട് ബ്ലാസ്റ്റെര്സ്.
കൊല്‍ക്കത്ത: അത്ലറ്റിക്കോ ഡി കൊല്‍ക്കത്തെയെ അവരുടെ ഗ്രൗണ്ടില്‍ സമനിലയില്‍ പൂട്ടി കേരളാ ബ്ലാസ്റ്റേഴ്സ് സെമി പ്രതീക്ഷകള്‍ സജീവമാക്കി. എട്ടാം മിനിട്ടില്‍ സി കെ വിനീതിന്റെ ഗോളില്‍ കൊല്‍ക്കത്തയെ ഞെട്ടിച്ച ബ്ലാസ്റ്റേഴ്സിന് പക്ഷെ പതിനെട്ടാം മിനിട്ടില്‍ സ്റ്റീഫന്‍ പിയേഴ്സന്റെ ഗോളിലൂടെ കൊല്‍ക്കത്ത സമനില പൂട്ടിട്ടു. എതിരാളികളുടെ ഗ്രൗണ്ടില്‍ ആധിപത്യം ആതിഥേയര്‍ക്കായിരുന്നെങ്കിലും ഈ സമനില കേരളത്തിന് വിജയതുല്യമാണ്. പോരാട്ടം സമനിലയായെങ്കിലും ആദ്യപകുതിയുടെ ആരംഭമൊഴിച്ചാല് കളി കൊല്‍ക്കത്തയുടെ കാലുകളിലായിരുന്നു. 61 ശതമാനം ബോള്‍ പൊസഷനുമായി കൊല്‍ക്കത്ത കളം നിറഞ്ഞ് കളിച്ചപ്പോള്‍ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് പിടിപ്പത് പണിയായി. ആറു തവണ…
Read Moreനോട്ട് റദ്ദാക്കല്‍ ഒരു തരത്തിലും ബാധിച്ചില്ല മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ജയം.
മുംബൈ: നോട്ട് റദ്ദാക്കലിനെതിരായ പ്രതിപക്ഷ പ്രചാരണം ബാലറ്റിലൂടെ ജനങ്ങള്‍ വീണ്ടും തള്ളി. മഹാരാഷ്ട്രയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വന്‍ വിജയം. ഫലം പ്രഖ്യാപിച്ച 3,391 സീറ്റില്‍ ബിജെപി-ശിവസേന സഖ്യം 1,365 സീറ്റ് നേടി. കനത്ത തിരിച്ചടിയേറ്റ കോണ്‍ഗ്രസ് മൂന്നാമതായി. 2011ല്‍ രണ്ടാം സ്ഥാനത്തായിരുന്നു കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം അഖിലേന്ത്യാ പ്രതിഷേധം സംഘടിപ്പിച്ച ദിവസത്തെ തെരഞ്ഞെടുപ്പ് ഫലം ജനങ്ങള്‍ മോദിക്കൊപ്പമെന്ന് തെളിയിച്ചു. അടുത്തിടെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലും ബിജെപി ഉജ്ജ്വല വിജയം നേടിയിരുന്നു. നോട്ട് നിരോധനം ജനങ്ങളെ ദുരിതത്തിലാക്കിയെന്ന് ആരോപിച്ചവരെ…
Read Moreനോട്ടുകള്‍ നിരോധിച്ചതിന് ശേഷം ജനങ്ങള്‍ 33,948 കോടിരൂപ മാറ്റിയെടുത്തു.
ന്യൂഡല്‍ഹി : നോട്ടുകള്‍ നിരോധിച്ചതിന് ശേഷം ജനങ്ങള്‍ 33,948 കോടിരൂപ മാറിവാങ്ങിയെന്ന് റിസര്‍വ്വ് ബാങ്ക്. എട്ട് ലക്ഷത്തി 11,033 കോടിയുടെ പഴയ കറന്‍സി പൊതുജനം ബാങ്കുകളില്‍ നിക്ഷേപിച്ചു. നവംബര്‍ 10 മുതല്‍ ഇരുപത്തി ഏഴാം തീയതി വരെയുള്ള കണക്കാണിത്. ഈ കാലയളവില്‍ ആളുകള്‍ അവരുടെ അക്കൗണ്ടുകള്‍ വഴി രണ്ട് ലക്ഷത്തി,16,617 കോടിരൂപ പിന്‍വലിച്ചതായും ആര്‍ബിഐ വ്യക്തമാക്കി.
Read Moreജയില്‍ചാടിയ ഖാലിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ മിന്റുവിനെ പിടികൂടി;ഡല്‍ഹി പോലീസ് ആണ് ഡല്‍ഹിക്ക് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്.
ഡല്‍ഹി : ജയില്‍ചാടിയ ഖാലിസ്ഥാൻ ലിബറേഷൻ ഫ്രണ്ട് തലവൻ ഹർമീന്ദർ മിന്റുവിനെ പിടികൂടി. ദില്ലി പോലീസ് ആണ് ദില്ലിക്ക് സമീപത്ത് നിന്ന് ഇയാളെ അറസ്റ്റ് ചെയ്തത്. മിന്റു ഉള്‍പ്പടെ ആറു തടവുപുള്ളികളെയാണ് പഞ്ചാബിലെ നാഭ ജയിൽ ആക്രമിച്ച് ഭീകരര്‍ രക്ഷപ്പെടുത്തിയതത്. സംഭവത്തെത്തുടർന്ന് ജയിൽ ഡയറക്ടർ ജനറലിനെ സസ്പെൻഡ് ചെയ്തിരുന്നു. ജയിൽ സൂപ്രണ്ടിനെയും ഡെപ്യൂട്ടി ജയിൽ സൂപ്രണ്ടിനെയും ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു. ആറു കൊടുംകുറ്റവാളികൾ രക്ഷപ്പെട്ടതോടെ പഞ്ചാബ്, ഹരിയാന, കാഷ്മീർ സംസ്ഥാനങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നല്‍കിയിരിക്കുകയാണ്. നേരത്തെ ജയില്‍ ആക്രമണം ആസൂത്രണം ചെയ്ത ഒരാളെ…
Read More