ന്യൂഡല്‍ഹി: രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നാലു സുപ്രധാന നഗരങ്ങളിലെ 22 വിമാനത്താവളങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്കി. തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അധികൃതര്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.കുടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചു.
ജമ്മു–കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്, ഗുജറാത്ത് തുടങ്ങി അതിര്‍ത്തി സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ അതാത് സംസ്ഥാന പൊലീസ് മേധാവികള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ സിഐഎസ്എഫ്, പാരാമിലിറ്ററി ഫോഴ്സ് എന്നിവര്‍ക്കും കത്ത് നല്കി. നിലവില്‍ സിഐഎസ്എഫിനാണ് വിമാനത്താവളങ്ങളുടെ സുരക്ഷാ ചുമതല.
ബാഗേജുകളില്‍ കര്‍ശന പരിശോധന നടത്തും. കൂടാതെ പാര്‍ക്കിംഗ് ഏരിയ, ലോഡിംഗ് ഏരിയ തുടങ്ങി വിമാനത്താവളങ്ങളിലെ വാഹനങ്ങള്‍ ഉപയോഗിക്കുന്ന സ്ഥലങ്ങളും കര്‍ശനമായി നിരീക്ഷിക്കും. കഴിഞ്ഞയാഴ്ച പാക് അധീന കശ്മീരില്‍ സൈന്യം ഭീകരതാവളങ്ങള്‍ക്ക് നേരേ നടത്തിയ സൂക്ഷ്മതല ആക്രമണത്തിന് പകരമായി ഭികര സംഘടനകള്‍ തിവിച്ചടി നല്‍കുമെന്നതിനാലാണ് കര്‍ശന ശക്തമാക്കിയത്.
കൂടാതെ അതിര്‍ത്തിയിലെ നിയന്ത്രണരേഖയിലും സുരക്ഷ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.പാക് അതിര്‍ത്തി പങ്കിടുന്ന നാല് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം ന്യൂഡല്‍ഹിയില്‍ ചേര്‍ന്നു. 100ഓളം ഭീകരര്‍ നിയന്ത്രണരേഖ വഴി നുഴഞ്ഞു കയറാന്‍ തയ്യാറെടുക്കുന്നതായി രഹസ്യാന്വേഷണ ഏജന്‍സി മുന്നറിയിപ്പ് നല്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ ശക്തമാക്കിയിട്ടുള്ളത്. നിയന്ത്രണരേഖയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിരുന്നു. ഇന്നലെ ഹന്ദ്വാരയില് ആക്രമണം നടത്തിയ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.