ദാദ്രി വധക്കേസിലെ പ്രതിയുടെ മൃതശരീരത്തിൽ ബന്ധുക്കൾ ദേശീയ പതാക പുതച്ചു;വിവാദം തുടരുന്നു.

ബിസാര: ജുഡീഷ്യല്‍ കസ്റ്റഡിയില്‍ മരിച്ച ദാദ്രി കേസിലെ പ്രതികളിലൊരാളായ രവി ശിശോദയ(22)യുടെ മൃതദേഹം സംസ്‌കരിക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. ഇയാളെ പാര്‍പ്പിച്ചിരുന്ന ജയിലിലെ ജയിലര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും നഷ്ടപരിഹാരമായി തങ്ങള്‍ക്ക് ഒരു കോടി രൂപയും ലഭിക്കണമെന്നാണ് അവരുടെ ആവശ്യം. രവിയുടെ മൃതശരീരം ഫ്രീസര്‍ ശവപ്പെട്ടിയിലാക്കി അതിനു മുകളില്‍ ഭാരത പതാക വിരിച്ചാണ് പ്രതിഷേധം. ഇതേതുടര്‍ന്ന് പ്രദേശത്ത് പോലീസിനെ വിന്യസിച്ചിരിക്കുകയാണ്. നിരോധനാഞ്ജനയും പ്രഖ്യാപിച്ചിട്ടുണ്ട്. രവിയുടെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. യു.പി സര്‍ക്കാര്‍ ഉത്തരവിട്ട രണ്ടു അന്വേഷണങ്ങളും അവര്‍ തള്ളി. ഒപ്പം രവിയുടെ ഭാര്യയ്ക്ക്…

Read More

സൗമ്യ വധക്കേസ് പ്രോസിക്യൂഷന് വീഴ്ച പറ്റി.

ന്യൂഡൽഹി : സൗമ്യ വധക്കേസിൽ പ്രോസിക്യൂഷന് വീഴ്ച പറ്റിയതെന്ന് സുപ്രീംകോടതി. സാക്ഷിമൊഴി വിശ്വാസത്തിലെടുത്താണ് വധശിക്ഷ ഒഴിവാക്കിയത്. ഒരാളെ തൂക്കിലേറ്റണമെങ്കില്‍ 101 ശതമാനം തെളിവുവേണം. സംശയത്തിന്റെ കണിക പോലുമുണ്ടെങ്കില്‍ വധശിക്ഷ നല്‍കാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സൗമ്യ ചാടി രക്ഷപ്പെട്ടു എന്നാണ് സാക്ഷിമൊഴി പറയുന്നത്. ഇത് കണക്കിലെടുത്താല്‍ ഗോവിന്ദച്ചാമി കൊലപാതകം ചെയ്തിട്ടില്ല. സൗമ്യയെ ഗോവിന്ദച്ചാമി ട്രെയിനിൽ നിന്ന് തള്ളിയിട്ടു എന്നാണ് പ്രോസിക്യൂഷൻ വാദിക്കുന്നത്. എന്നാൽ പ്രോസിക്യൂഷൻ തന്നെ ഹാജരാക്കിയ സാക്ഷി മൊഴികളിൽ നാലാമത്തെയും (ടോമി ദേവസി) നാൽപ്പതാമത്തെയും (അബ്ദുൾ ഷുക്കൂർ) സാക്ഷികൾ പറയുന്നത് സൗമ്യ രക്ഷപ്പെടാനായി ട്രെയിനിൽ…

Read More

രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്.

ന്യൂഡല്‍ഹി: രാജ്യത്തെ 22 വിമാനത്താവളങ്ങളില്‍ ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. നാലു സുപ്രധാന നഗരങ്ങളിലെ 22 വിമാനത്താവളങ്ങള്‍ക്ക് ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ട് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് നല്‍കി.  തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ അധികൃതര്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തി.കുടുതല്‍ സുരക്ഷ ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചു. ജമ്മു–കശ്മീര്‍, പഞ്ചാബ്, രാജസ്ഥാന്‍, ഗുജറാത്ത് തുടങ്ങി അതിര്‍ത്തി സംസ്ഥാനങ്ങളിലും ഡല്‍ഹിയിലും കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി ബ്യൂറോ അതാത് സംസ്ഥാന പൊലീസ് മേധാവികള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. കൂടാതെ സിഐഎസ്എഫ്, പാരാമിലിറ്ററി ഫോഴ്സ് എന്നിവര്‍ക്കും കത്ത്…

Read More

സര്‍ജിക്കല്‍ സ്‌ട്രൈക്ക്: കേജ്‌രിവാള്‍ മലക്കം മറിയുന്നു.

ന്യൂഡല്‍ഹി: സര്‍ജിക്കല്‍ സ്‌ട്രൈക്കുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ മലക്കം മറിയുന്നു. സംഭവത്തില്‍ യാതൊരു വിധത്തിലുള്ള രാഷ്ട്രീയവുമില്ലെന്നും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നുമാണ് കേജ്‌രിവാളിന്റെ ഇപ്പോഴത്തെ നിലപാട്. ഭിന്നതകളെ മാറ്റി വച്ച് സൈന്യത്തോടൊപ്പം നില്‍ക്കണം. രാഷ്ട്രീയം നോക്കാതെ രാജ്യമൊന്നാകെ പ്രധാനമന്ത്രിക്കൊപ്പമുണ്ടാകണമെന്നും കേജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. നേരത്തെ പാക് അധീന കശ്മീരില്‍ ഭാരത സൈന്യം സര്‍ജിക്കല്‍ സട്രൈക്ക് നടത്തിയതിന് കേജ്‌രിവാള്‍ തെളിവ് ആവശ്യപ്പെട്ടത് വിവാദത്തിന് വഴിവച്ചിരുന്നു. ഇതെ തുടര്‍ന്നാണ് കേജ്‌രിവാളിന്റെ മലക്കം മറിച്ചില്‍. നിലപാടില്‍ മാറ്റം വരുത്തിയ കേജ്‌രിവാള്‍ രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്താനും മറന്നില്ല. ‘ഖൂന്‍ കി…

Read More

ആർക്കിടെക്ട് അടക്കം ഏഴുപേർക്കെതിരെ എഫ് ഐ ആർ ;ബെംഗളൂരു ചരിത്രത്തിലാദ്യമായി ആർക്കിടെക്ടിനെതിരെ കേസ് !

ബെംഗളൂരു: ബെല്ലന്തൂർ സെൻട്രൽ മാളിനടുത്ത് രണ്ട് ദിവസം മുൻപ് നിർമ്മാണത്തിലിരുന്ന അഞ്ചു നില കെട്ടിടം തകരുകയും മുന്നു പേർ മരിക്കാനിടയാവുകയും ചെയ്ത സംഭവം സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്.ഇതുമായി ബന്ധപ്പെട്ട നടപടികൾ പോലീസ് തുടങ്ങിക്കഴിഞ്ഞു.പോലീസ് സമർപ്പിച്ച എഫ് ഐ ആറിൽ ഒരു പേര് ബിൽഡിംഗിന്റെ ആർകിടെക്റ്റിന്റേതാണ്. അനുമതി ലഭിച്ചതിൽ നിന്നും മാറി നിർമാണം  നടത്തുന്നത് ഒഴിവാക്കേണ്ടത് ആർകിടെക്ടിന്റെയും ധർമ്മമാണെന്നാണ് പോലീസ് ഭാഷ്യം. കെട്ടിടത്തിന്റെ സഹഉടമയായ ശ്രീനിവാസലു റെഡ്ഡി (41) യും അറസ്റ്റിലായി.ബെംഗളൂരുവിന്റെ  ചരിത്രത്തിൽ ആദ്യമായാണ് കെട്ടിട അപകടവുമായി ബന്ധപ്പെട്ട് ആർകിടെക്റ്റിനെതിരെ  നടപടിയെടുക്കുന്നത്. വൈറ്റ്ഫീൽഡ് റോഡിലെ കെ…

Read More

ഹെയ്റ്റിയിൽ നാശം വിതച്ച് ചുഴലിക്കാറ്റ് ‘മാത്യു’ അമേരിക്കയിലേക്ക് നീങ്ങുന്നു

വാഷിങ്ടണ്‍: ഹെയ്റ്റിയിൽ വന്‍ നാശംവിതച്ച മാത്യു കൊടുങ്കാറ്റ് അമേരിക്കന്‍ തീരത്തെത്തി. കൊടുങ്കാറ്റില്‍പ്പെട്ട് ഇതുവരെ 140 പേര്‍ മരിച്ചു.ഹെയ്റ്റിക്ക് പുറമെ ക്യൂബയിലും വൻനാശം വിതച്ച ‘മാത്യു’ ചുഴലിക്കാറ്റ് യുഎസിലെ ഫ്ളോറിഡയിലേക്കും നീങ്ങുന്നു.തെക്കുപടിഞ്ഞാറന്‍ തീരപ്രദേശങ്ങളായ ജോര്‍ജിയ, സൗത്ത് കരോലിന, ഫ്‌ളോറിഡ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ സാധ്യത.ഹെയ്റ്റിയിലും ക്യൂബയിലും മണിക്കൂറിൽ 230 കിലോമീറ്റർ വേഗത്തിലാണ് ‘മാത്യു’ ആഞ്ഞടിച്ചത്. പ്രദേശത്തുനിന്ന് 20 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ഫ്‌ളോറിഡയില്‍ മുന്‍കരുതലെന്ന നിലയില്‍ ആഹാരവസ്തുക്കളും മറ്റ് അവശ്യവസ്തുക്കളും ശേഖരിച്ചുവെക്കാന്‍ നിര്‍ദേശംനല്‍കിയിട്ടുണ്ട് .ക്യൂബ പിന്നിട്ടതോടെ ശക്തികുറഞ്ഞ് മണിക്കൂറില്‍ 190 കി.മീ. വേഗത്തിലാണ് കാറ്റ് വീശിക്കൊണ്ടിരിക്കുന്നത്.ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി യു.എസ്. ഒമ്പത്…

Read More

ഏകദിന പരമ്പര:ഇന്ത്യൻ ടീമിൽ റെയ്‌നയും അമിത് മിശ്രയും;അശ്വിനും ജഡേജയ്ക്കും വിശ്രമം

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചു മത്സരങ്ങളിൽ ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള 15 അംഗ ഇന്ത്യൻ സംഘത്തെ ബിസിസിഐ പ്രഖ്യാപിച്ചു.മധ്യനിര ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയെ തിരിച്ചുവിളിച്ചു. ആകെ അഞ്ച് ഏകദിനങ്ങൾ ഉൾപ്പെട്ടതാണു പരമ്പര. ഈ മാസം 16, 20, 23 തീയതികളിലായി യഥാക്രമം ധർമശാല, ഡൽഹി, മൊഹാലി എന്നിവിടങ്ങളിലാണ് ആദ്യ മൂന്ന് ഏകദിനങ്ങൾ. അശ്വിൻ, ജഡേജ, ഷമി എന്നിവർക്കു വിശ്രമം അനുവദിച്ചു. 15 അംഗ ടീം:  ധോനി(ക്യാപ്റ്റന്‍), രോഹിത് ശര്‍മ്മ, രഹാനെ, കോലി, മനീഷ് പാണ്ഡെ, റെയ്‌ന, ഹര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, അമിത് മിശ്ര,…

Read More

പുലിമുരുകനും തോപ്പിൽ ജോപ്പനും പൂജക്കൊയ്ത്തിനിറങ്ങുന്നു.

ബെംഗളുരു: സൂപ്പർ സ്റ്റാറുകളുടെ പൂജ ചിത്രങ്ങൾ ഇന്നുമുതൽ ( 7.10.2016) തിയ്യറ്ററുകളിൽ. ഏറെ നാളായി കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങളും  പൂജ അവധിക്കാലം ലക്ഷ്യമിട്ടാണ്  പ്രേക്ഷകരിലേക്ക് എത്തുന്നത്.   കേരളത്തിലും പുറത്തുമായി മുന്നുറോളം തിയ്യറ്ററുകളിലാണ് സൂപ്പർ സ്റ്റാർ മോഹൻലാൽ നായകനാകുന്ന പുലി മുരുകൻ റിലീസ് ചെയ്യുന്നത്.  റിലീസിംഗ് തീയറ്ററുകളുടെ എണ്ണത്തിൽ മെഗാസ്റ്റാർ മമ്മൂട്ടി നായകനായ തോപ്പിൽ ജോപ്പനും പുറകിലല്ല.  ബെംഗളരുവിലെ മിക്ക തീയറ്ററുകളും ഇതിനോടകം തന്നെ ഇരു ചിത്രങ്ങളും  കയ്യടക്കിക്കഴിഞ്ഞു.

Read More
Click Here to Follow Us