വിധി ഭാഗികമായി പ്രതികൂലമായിട്ടും “നല്ല കുട്ടി” ആയി ബെന്ഗളൂരു ; മൈസൂരുവിലും,മാന്‍ട്യയിലും ചാമരാജ് നഗറിലും ദാവനഗേരെയിലും ചെറിയ പ്രതിഷേധങ്ങള്‍ ;രാജിവക്കാന്‍ ഒരുങ്ങി മദ്ദൂര്‍ എം.എല്‍.എ;ഇന്നലെ കനത്ത സുരക്ഷ വലയത്തില്‍ നഗരം.

ബെന്ഗളൂരു : ഇന്നലെ യായിരുന്നു കാവേരി നദീജലം പങ്കിടേണ്ട വിഷയത്തില്‍  സുപ്രീം കോടതിയുടെ വിധി,പത്തു ദിവസം മുന്‍പ് 15000 ക്യുസേക്സ്  വീതം തമിഴ്നാടിനു വിട്ടുകൊടുക്കണം എന്നാ വിധിക്ക് എതിരെ കര്‍ണാടക അപ്പീല്‍ കൊടുത്തപ്പോള്‍ അത് 12000 ക്യുസേക്സ്  ആക്കി സുപ്രീം കോടതി പുനര്‍ നിര്‍ണയിച്ചിരുന്നു,ആ പത്തു ദിവസം ഇന്നലെ തീര്‍ന്നു.ഇനി പുതിയ അളവ് ക്രമീകരിക്കേണ്ടതുണ്ട്,ഈ ആവശ്യത്തിലേക്കായി കഴിഞ്ഞ തിങ്കളാഴ്ച മേല്‍നോട്ട സമിതി യോഗം ചേരുകയും ,തര്‍ക്കങ്ങള്‍ക്ക് അവസാനം 3000 ക്യുസേക്സ്  എന്നാ സംഖ്യയില്‍ എത്തുകയും ചെയ്തു എന്നാല്‍ ഇന്നലെ സുപ്രീം കോടതി വിധിയില്‍ മേല്‍ നോട്ട സമിതിയെ വിമര്‍ശിക്കുകയും 6000 ക്യുസേക്സ്  തമിഴ് നാടിനു വിട്ടുകൊടുക്കണം എന്നാ വിധിയില്‍ എത്തി ചേരുകയും ചെയ്തു. എന്നാല്‍ കാവേരി നദിയില്‍ തമിഴ്നാടിനു നല്‍കാന്‍ മന്ത്രം ജലമില്ല എന്ന് വാദിക്കുന്ന കര്‍ണാടക ക്ക് ഇതൊരു തിരിച്ചടി ആയെങ്കിലും ,കഴിഞ്ഞ ആഴ്ച നല്കിയിരുന്നതിലും പകുതി ജലം നല്‍കിയാല്‍ മതി എന്നത് ഒരു ആശ്വാസവുമായി.

എന്നാല്‍ മേല്‍നോട്ട സമിതി യുടെ തീരുമാനം വന്ന അന്ന് തന്നെ മൈസുരു വിലും മാന്‍ട്യയിലും പ്രതിഷേധങ്ങള്‍ തുടങ്ങിയിരുന്നു ,സുപ്രീം കോടതിയുടെ വിധി കൂടി വന്നപ്പോള്‍ അത് കൂടുതല്‍ ആയി ,അടുത്ത ഏഴുദിവസം ജലം വിട്ടുകൊടുക്കുകയാണ് എങ്കില്‍ കെ ആര്‍ എസ് ഡാം വറ്റിപ്പോകും എന്ന് അവര്‍ അഭിപ്രായപ്പെട്ടു,ഒരു വിദഗ്ധ സമിതിയെ അയച്ചു ഇപ്പോളുള്ള അവസ്ഥ സുപ്രീം കോടതി പഠിക്കണമായിരുന്നു എന്ന് അവര്‍ അഭിപ്രായപ്പെട്ടു.മണ്ണ് തിന്നും ജയലളിതയെ രക്ഷസിയായി ചിത്രീകരിച്ചും അവര്‍ പ്രതിഷേധം തുടര്‍ന്നു.വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ,പ്രധാനമന്ത്രി മൌനം തുടരുന്ന സാഹചര്യത്തില്‍ രാഷ്‌ട്രപതി പ്രശനത്തില്‍ ഇടപെടണമെന്നും അവര്‍ ആവശ്യപ്പെട്ടു.ചമാരജനഗര്‍ -കോയമ്പത്തൂര്‍ പാത അടക്കാന്‍ ശ്രമിച്ച വട്ടാല്‍ നാഗരാജിന്റെ നേതൃത്വത്തില്‍ ഉള്ളവര്‍ അറെസ്റ്റ്‌ വരിച്ചു.

കാവേരി വിഷയത്തില്‍ ആക്രമണങ്ങള്‍ കൊണ്ട് ദേശീയ ശ്രദ്ധയകര്‍ശിച്ച ബെന്ഗളൂരു നഗരം ഇന്നലെ ശാന്തമായിരുന്നു ,പതിനായിരക്കണക്കിനു പോലിസ് -അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ നഗരത്തില്‍ ജാഗരൂകരായി നിലകൊണ്ടു,പ്രശ്നസാധ്യതയുള്ള ഇടങ്ങളില്‍ സൈന്യം വും പോലീസും റൂട്ട് മാര്‍ച്ച്‌ നടത്തി.

തമിഴ്നാട്‌ -കര്‍ണാടക അതിര്‍ത്തിയായ അതിബെലെയില്‍ മികച്ച സുരക്ഷ സംവിധനങ്ങള്‍ ഒരുകിയിരുന്നു ബി എസ് എഫ് ന്റെ രണ്ടു ബെട്ടാലിയാനും എസ് ആര്‍ പി യുടെ ആറു ബെട്ടാലിയാനും അവിടെ നിലയുറപ്പിച്ചു ,ഈ റൂട്ടില്‍ ഉള്ള ഗതാഗതം പൂര്‍ണമായും നിലച്ചു. നഗരത്തില്‍ സ്ഥിതിഗതികള്‍ ശാന്തമായി തുടരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us