ബെംഗളൂരു : ഇന്ന് അത്തം നഗരത്തിലെ മലയാളികളുടെ ഓണാഘോഷങ്ങൾക്ക് ജീവൻ വച്ച് തുടങ്ങി, സാധാരണ ഓണ ദിനത്തിൽ നാട്ടിൽ പോയോ വീട്ടിലിരുന്നോ ഓണമാഘോഷിക്കുന്ന ബെംഗളൂരു മലയാളികൾ അതിന് മുൻപുള്ള ദിനങ്ങളിലോ ശേഷമുള്ള ദിനങ്ങളിലേ ആണ് ഓണാഘോഷ മഹാമഹങ്ങൾ നടത്തുന്നത്.
ചില ഓണാഘോഷത്തിന്റെ വിവരങ്ങൾ താഴെ :
ആനേപ്പാളയ ഓണാഘോഷത്തിന്റെ കായിക മൽസരങ്ങൾ ഇന്ന് നീലസാന്ദ്ര ആൽഫ ഹൈസ്കൂളിൽ.
ഡിആർ ഡി ഒ യുടെ ഉപന്യാസ ചിത്ര രചനാ മൽസരങ്ങൾ ഇന്ന്.
കൈരളി കൾചറൽ അസോസിയേഷന്റെ ഓണച്ചന്ത 11, 12 തീയതികളിൽ കാടുഗൊഡി അസോസിയേഷൻ ഹാളിൽ. ബന്ധപ്പെടേണ്ട നമ്പർ : 9844160929
മൈസൂർ കരയോഗം ഓണച്ചന്ത 10 മുതൽ 13 വരെ ബന്ധപ്പെടേണ്ട നമ്പർ : 9880203270.
ബിദറഹള്ളി കേരള സമാജത്തിന്റെ ഓണാഘോഷവും ഓഫീസ് ഉൽഘാടനവും ഇന്ന് .ബന്ധപ്പെടേണ്ട നമ്പർ : 990959007
സുവർണ കർണാടക കേരള സമാജം കന്റോൺമെന്റ് സോണിന്റെ നേതൃത്വത്തിൽ ഓണാഘോഷം 11ന് സുൽത്താൻ പാളയ സെന്റ് അൽഫോൺസ് പള്ളി ഓഡിറ്റോറിയത്തിൽ.
ഈജി പുര വിശുദ്ധ ചവറ പളളി ഓണാഘോഷം 11ന്
പീനിയ കരയോഗം ഓണാഘോഷം ഇന്ന്.ബന്ധപ്പെടേണ്ട നമ്പർ 9901113269
ഡെക്കാൺ കൾചറൽ സൊസൈറ്റിയുടെ ഓണച്ചന്ത 11 മുതൽ.ബന്ധപ്പെടേണ്ട നമ്പർ : 988631528,9945182448.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.