കൊച്ചി: ദിലീപും കാവ്യയും തമ്മിൽ വിവാഹിതരാകാൻ പോകുന്നു എന്ന വാര്‍ത്ത പരക്കാന്‍ തുടങ്ങിയിട്ട് കാലം കുറേയായി എന്നാല്‍ ഇതില്‍ എന്തെങ്കിലും പ്രതികരണം നടത്താന്‍ ഇരുതാരങ്ങളും തയ്യാറായില്ല. പലതവണ ഇരുവരും വിവാഹിതരായെന്നടക്കം സോഷ്യല്‍മീഡിയയില്‍ ചിലര്‍ വാർത്തകൾ പടച്ചു. ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ചുള്ള എല്ല ഊഹാപോഹങ്ങൾക്കും വ്യാജവാർത്തകൾക്കും തിരശീലയിടുന്നതായിരുന്നു കാവ്യയുടെ പ്രതികരണം. 2015 ജനുവരി 16 നായിരുന്നു ആദ്യവാർത്ത കേട്ടത്. പിന്നെ എല്ലാമാസവും 16 തിയതി വിവാഹവാർത്തയുടെ അപ്‌ഡേഷൻ ഉണ്ടാകും. ഏറ്റവും അവസാനം വന്നത് ജൂൺ 20-മത്തെ തിയ്യതിയായിരുന്നു. വിവാഹ വാർത്തയെക്കുറിച്ച് പറയാൻ അച്ഛൻ പത്രസമ്മേളനം നടത്തി…
Read MoreDay: 4 September 2016
സെറീനയ്‌ക്ക് ലോക റെക്കോര്‍ഡ്
ടെന്നീസിലെ ഇതിഹാസതാരം ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടിന് നവരത്തിലോവയുടെ 306 വിജയമെന്ന റെക്കോര്‍ഡാണ് സെറീന മറികടന്നത് ന്യൂയോര്‍ക്ക്: ടെന്നീസ് ഇതിഹാസം സെറീന വില്യംസ് മറ്റൊരു ലോക റെക്കോര്‍ഡ് കൂടി സ്വന്തം പേരിനൊപ്പം എഴുതി ചേര്‍ത്തു. യു എസ് ഓപ്പണില്‍ മൂന്നാം റൗണ്ടില്‍ സ്വീഡീഷ് താരം ജോഹന ലാര്‍സണെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍, ഏറ്റവുമധികം ഗ്രാന്‍സ്ലാം വിജയം സ്വന്തമാക്കുന്ന താരമെന്ന റെക്കോര്‍ഡാണ് സെറീനയുടെ പേരില്‍ കുറിച്ചത്. ഇത് സെറീനയുടെ മുന്നൂറ്റിഏഴാമത്തെ ഗ്രാന്‍സ്ലാം വിജയമാണ്. ടെന്നീസിലെ ഇതിഹാസതാരം ചെക്ക് റിപ്പബ്ലിക്കിന്റെ മാര്‍ട്ടിന് നവരത്തിലോവയുടെ 306 വിജയമെന്ന റെക്കോര്‍ഡാണ് സെറീന…
Read Moreസല്‍പ്രവൃത്തികള്‍ കൊണ്ട് വിശുദ്ധയായ മദറിനെ കത്തോലിക്ക സഭ വിശുദ്ധയായി പ്രഖ്യാപിച്ചു;ഇനിമുതല്‍ കൊല്‍ക്കത്തയിലെ വിശുദ്ധ എന്നറിയപ്പെടും.
വത്തിക്കാൻ സിറ്റി: മദർ തെരേസ ഇനി മുതൽ കൊൽക്കത്തയിലെ വിശുദ്ധ എന്നറിയപ്പെടും. ഫ്രാൻസിസ് മാർപ്പാപ്പയാണ് അഗതികളുടെ അമ്മയെ വിശുദ്ധ പദവിയിലേക്കുയർത്തുന്ന പ്രഖ്യാപനം നടത്തിയത്. മദർ തെരേസയുടെ തിരുശേഷിപ്പുകൾ അൾത്താരയിൽ സമർപ്പിച്ചു. ഇന്ത്യൻ സമയം ഉച്ചയ്ക്കു രണ്ടിന് റോമിലെ വത്തിക്കാൻ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ലക്ഷക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. രാവിലെ 10.30ന് ആരംഭിച്ച കുര്‍ബാനയ്ക്കു ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. കുര്‍ബാന മധ്യേനയായിരുന്നു വിശുദ്ധ പദവി പ്രഖ്യാപനം. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ശേഷമുള്ള മദര്‍ തെരേസയുടെ തിരുനാള്‍ നാളെ നടക്കും. വത്തിക്കാൻ മദർ തെരേസ സ്മാരക സ്റ്റാംപ് പുറത്തിറക്കിയിട്ടുണ്ട്.…
Read Moreമോഡി ഷി ജിന്‍ പിംങ്ങ് മായി കൂടിക്കാഴ്ച നടത്തി.
ബെയ്‌ജിങ്: ജി 20 രാജ്യങ്ങളുടെ ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനയിലെ ഹാങ്ഷൂവിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തി. പാക് അധീന കശ്മീർ വഴിയുള്ള ചൈന-പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി, പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തുന്ന ഭീകരവാദ സംഘടനകളെക്കുറിച്ചും ആണവ ദാതാക്കളുടെ സംഘത്തിലെ ഭാരതത്തിന്റെ അംഗത്വം തുടങ്ങിയ വിഷയങ്ങളിൽ ഇരുനേതാക്കളും ചർച്ച ചെയ്തതായിട്ടാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ആണവ ധാതാക്കളുടെ സംഘത്തിലെ ഭാരതത്തിന്റെ അംഗത്വത്തിനെതിരെ നിലപാട് സ്വീകരിച്ച ചൈനയുമായുള്ള ഭാരതത്തിന്റെ ബന്ധത്തിൽ വിള്ളൽ വീണിരുന്നു. ഇരു നേതാക്കളുടെയും കൂടിക്കാഴ്ചയോടെ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനുള്ള…
Read Moreഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് ജയം.
മുംബൈ: പ്യൂര്‍ട്ടോറിക്കയ്‌ക്കെതിരായ സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. ഇന്ത്യ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് പ്യൂര്‍ട്ടോറിക്കയെ തകര്‍ത്തു. ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷമായിരുന്നു ഇന്ത്യയുടെ ജയം. ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലുള്ള പ്യൂര്‍ട്ടോറിക്ക ഏഴാം മിനിറ്റില്‍ മുന്നിലെത്തി. നാരായണ്‍ ദാസ്, സുനില്‍ ഛെത്രി, ജെജെ ലാല്‍പെഖുല, ജാക്കിചന്ദ് സിംഗ് എന്നിവരാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഇമ്മാനുവല്‍ സാഞ്ചസാണ് പ്യൂര്‍ട്ടോറിക്കയുടെ ഒരേയൊരു ഗോള്‍ നേടിയത്. ക്യാപ്റ്റനായി അരങ്ങേറ്റംകുറിച്ച ഗോളി ഗുര്‍പ്രീത് സന്ധുവും മികച്ച പ്രകടനം നടത്തി. പ്യൂര്‍ട്ടോറിക്ക തുടക്കത്തില്‍ മുന്നിലെത്തിയെങ്കിലും ആക്രമത്തിലൂന്നി കളിച്ച…
Read Moreഒപ്പത്തിന്റെ കഥ നിങ്ങള്ക്ക് ഊഹിക്കാമോ ? തുടര്‍ച്ചയായ പരാജയങ്ങള്‍ക്കു ശേഷം പുതിയ നമ്പരുമായി ലാലേട്ടന്‍.
നിങ്ങള്‍ ഒപ്പം സിനിമയുടെ ട്രൈലെര്‍ കണ്ടില്ലേ ? എന്തായിരിക്കും ഒപ്പത്തിന്റെ കഥ? ഊഹിക്കാന്‍ കഴിയുന്നുവെങ്കില്‍, അത് ഒരു സെല്‍ഫി വീഡിയോയില്‍ പകര്‍ത്തൂ. വീഡിയോ ഞങ്ങള്‍ക്ക് അയക്കൂ. മികച്ച വീഡിയോകള്‍ തയ്യാറാക്കിയ 21 പേര്‍ക്ക് കൊച്ചിയില്‍ ലാലേട്ടനൊപ്പം തിരുവോണ നാളില്‍ ഒരു വൈകുന്നേരം; പങ്കിടാം. ഒന്നിച്ച് ഡിന്നര്‍ കഴിക്കാം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്ര മാത്രം: വീഡിയോകള്‍ സെപ്തംബര്‍ ഏഴിനുമുമ്പ് ഞങ്ങള്‍ക്ക് അയക്കുക. വാട്ട്‌സ് ആപ്പ് നമ്പര്‍: 09742198886 ഇ മെയില്‍ ഐഡി: [email protected] ആന്‍ഡ്രോയ്ഡ് ആപ്പ്: ഏഷ്യാനെറ്റ് ന്യൂസിന്റെ ആന്‍ഡ്രോയ്ഡ് ആപ്പിലെ റിപ്പോര്‍ട്ട് എ സ്‌റ്റോറി…
Read Moreസ്ഥിതിഗതികള്‍ വിലയിരുത്താന്‍ സര്‍വക്ഷി സംഘം ഇന്ന് കാശ്മീരിലേക്ക്.
ന്യൂഡല്‍ഹി: കശ്മീര്‍ സംഘര്‍ഷത്തിന് അയവു വരുത്തുകയെന്ന ലക്ഷ്യവുമായി കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങിന്റെ നേതൃത്വത്തില്‍ സര്‍വ്വകക്ഷി സംഘം ഇന്ന് കശ്മീരിലെത്തും. പ്രതിഷേധക്കാരുമായും സമൂഹത്തിലെ വിവിധ മേഖലകളിലെ പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. എന്നാല്‍ വിഘടനവാദി നേതാക്കളുമായി കൂടിക്കാഴ്ചയില്ല. ഇതിനു മുന്നോടിയായി ഡല്‍ഹിയില്‍ സംഘാംഗങ്ങള്‍ക്ക് കേന്ദ്രആഭ്യന്തരമന്ത്രി കശ്മീരിലെ സ്ഥിതിഗതികള്‍ വിവരിച്ചുനല്‍കി. നിലവില്‍ കേന്ദ്രവും ജമ്മുകശ്മീര്‍ സര്‍ക്കാരും സ്വീകരിച്ചിരിക്കുന്ന നിലപാടുകളും കശ്മീര്‍ വിഷയം സംബന്ധിച്ച ലഘു വിവരണവും രാജ്‌നാഥ്‌സിങ് നടത്തി. സര്‍വ്വകക്ഷി സംഘത്തിന് ഏകസ്വരം വേണമെന്നതിനാലാണ് കേന്ദ്രആഭ്യന്തരമന്ത്രി പ്രത്യേക യോഗം വിളിച്ചത്. കശ്മീരിലെ സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുന്ന സംഘം വ്യക്തികളുമായും സംഘങ്ങളുമായും…
Read Moreഅഗതികളുടെ അമ്മ വിശുദ്ധ പദവിയിലേക്ക്;ഇന്ത്യക്ക് ഇത് അഭിമാന നിമിഷം.
വത്തിക്കാന്‍: പാവങ്ങള്‍ക്ക് വേണ്ടി ജീവിതമുഴിഞ്ഞുവെച്ച മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ ഇന്ന് നടക്കുമ്പോള്‍ ലോകമെമ്പാടുമുളള ക്രൈസ്തവ വിശ്വാസികള്‍ക്ക് ഇത് അഭിമാനത്തിന്റെ നിമിഷമാണ്. കേന്ദ്രവിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന്റെ നേതൃത്വത്തിലുള്ള ഭാരത സംഘത്തിലെ അംഗമെന്ന നിലയില്‍ അത്യന്തം അഭിമാനകരമായ നിമിഷങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഭാരത സമയം ഉച്ചയ്ക്ക് 2 മണിയോടെയാണ് വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങുകള്‍ ആരംഭിക്കുക. പോപ്പ് ഫ്രാന്‍സിസ് ചടങ്ങുകള്‍ക്ക് മുഖ്യകാര്‍മ്മികത്വം വഹിക്കും. വിശുദ്ധരുടെ പുസ്തകത്തില്‍ മദര്‍തെരേസയുടെ പേര് ചേര്‍ക്കട്ടെയെന്ന് നാമകരണ നടപടികളുടെ ചുമതലയുളള കര്‍ദ്ദിനാള്‍ അമാതോയും പോസ്തുലത്തോറും പാപ്പയോട് ചോദിക്കുന്നതാണ് ആദ്യ ചടങ്ങ്.…
Read Moreഹരിപ്പാട് കരുവാറ്റയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു
ഹരിപ്പാട് കരുവാറ്റയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. പുലര്‍ച്ചെ രണ്ടു മണിക്കാണ് അപകടമുണ്ടായത്.യുവാക്കള്‍ സഞ്ചരിച്ചിരുന്ന പള്‍സര്‍ ബൈക്ക് കാറില്‍ ഇടിക്കുകയായിരുന്നു.അമിതവേഗമാണ് അപകട കാരണമെന്നാണ് വിവരം. രണ്ടു പേര്‍ അപകടസ്ഥലത്തും ഒരാള്‍ ആസ്പത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്,തകഴി സ്വദേശികളായ മുഹമ്മദ് സാബിത്ത്, അനസ്, നൗഷാദ് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
Read Moreകശ്മീരിനെ ഇന്ത്യന്‍ സേനയുടെ ശവക്കുഴിയാക്കുമെന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍
കാശ്മീരില്‍ രാഷ്ട്രീയ പരിഹാരം കാണാനുള്ള ഏത് ശ്രമത്തേയും ചെറുക്കുമെന്ന് ഹിസ്ബുള്‍ മേധാവി സയ്യദ് സലാഹുദ്ദീന്‍ ഒരു ദേശീ പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.കാശ്മീര്‍ പ്രശ്നത്തിന് സര്‍വകക്ഷി സംഘത്തിലൂടെ പരിഹാരം കാണാനുള്ള ശ്രമം പാഴ്വേലയാണ്. കാശ്മീരിലെ പ്രശ്നങ്ങള്‍ക്കുള്ള ഏക പരിഹാരം തീവ്രവാദം മാത്രമാണ്. ഇക്കാര്യം കാശ്മീരിലെ നേതാക്കള്‍ക്കും ജനങ്ങള്‍ക്കും മുജാഹിദ്ദീന്‍ ഭീകരര്‍ക്കും നന്നായി അറിയാം. അതിനാല്‍ തന്നെ മുജാഹിദ്ദീന്‍ ചാവേറുകള്‍ കാശ്മീരിനെ ഇന്ത്യന്‍ സേനയുടെ ശവക്കുഴി ആക്കി മാറ്റാന്‍ ഒരുങ്ങുകയാണ് – സലാഹുദ്ദീന്‍ പറഞ്ഞു.ഏഷ്യന്‍ മേഖല ഒന്നാകെ നിയന്ത്രണത്തിലാക്കുകയാണ് മുജാഹിദ്ദീന്റെ ലക്ഷ്യമെന്നും സലാഹുദ്ദീന്‍ പറഞ്ഞു.
Read More