ബെംഗളൂരു : പാവപ്പെട്ട സർക്കാർ സ്കൂളുകളിലെ വിദ്യർത്ഥികൾക്ക് സൗജന്യമായി ഉച്ചഭക്ഷണം നൽകുന്ന പദ്ധതിയാണ് ഇസ്കോണിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ” അക്ഷയ പാത്ര” പദ്ധതി.200കോടി ഉച്ചയൂണുകള്‍ നല്‍കിയതിന്റെ ആഘോഷം ഇന്ന് ബെന്ഗളൂരുവില്‍ നടക്കും,പരിപാടി ഉത്ഘാടനം ചെയ്യുന്നത് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി ആണ്.അക്ഷയപാത്ര യുടെ ചെയര്‍മാനും തിരുവനന്തപുരം സ്വദേശിയുമായ മധു പണ്ഡിത ദാസ് അധ്യക്ഷ്യനായിരിക്കും.
ഗവര്‍ണര്‍ വാജു ബായി വാല ,മുഖ്യമന്ത്രി സിദ്ധരാമയ്യ,കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ എന്നിവര്‍ സന്നിഹിതരായിരിക്കും.ഡോ.മുരളി മനോഹര്‍ ജോഷി എം പി സുധ മൂര്‍ത്തി എന്നിവര്‍ പ്രത്വേക ക്ഷണിതാക്കള്‍ ആണ്..
രാജ്യത്തെമ്ബടുമായി 11360 സ്കൂളുകളിലായി 15 ലക്ഷം കുട്ടികള്‍ക്കാണ് അക്ഷയ പാത്ര ദിവസവും ഉച്ചഭക്ഷണം നല്‍കിവരുന്നത് .
നാളെ നാഷണല്‍ സ്കൂള്‍ ഓഫ് ലോ ഇന്ത്യ യുനിവേഴ്സിറ്റി യുടെ ബിരുദാനന്ദര ചടങ്ങില്‍ ര്ഷ്ട്രപതി പങ്കെടുക്കും.
രാഷ്ട്രപതിയുടെ സന്ദര്‍ശനതോടനുബന്ധിച്ചു നഗരത്തില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഉണ്ട്,രാജ്ഭവന്‍ റോഡ്,എല്‍ എച് റോഡ്,പാലസ് റോഡ്,ചൌടയ്യ റോഡ് ,അലി അസ്കര്‍ റോഡ്,ഇന്ഫെന്റെരി റോഡ് എന്നിവിടങ്ങളില്‍ ഇന്നും നാളെയും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.