മംഗളൂരു: പാകിസ്താനിലെ ജനങ്ങളും നമ്മളെ പോലെ തന്നെയാണ് എന്ന വിവാദ പ്രസ്താവന നടത്തിയ കന്നട സിനിമയിലെ സൂപ്പർ ഹീറോയിൻ രമ്യക്ക് മംഗളൂരുവിൽ വച്ച് മുട്ടയേറ്. വിശ്വഹിന്ദു പരിഷത് – ബജ്റംഗ്ദൾ പ്രവർത്തകരാണ് ഇതിന് പിന്നിൽ എന്ന് സംശയിക്കുന്നു, മംഗളൂരു വിമാനത്താവളത്തിൽ നിന്നും കദ്രിയിലേക്ക് പോകുകയായിരുന്നു താരം. മുട്ടയേറ് ഉണ്ടായി എന്ന കാര്യം രമ്യ പിന്നീട് സ്ഥിരീകരിച്ചു,പക്ഷേ പോലീസുകാരിൽ നിന്നാണത്രേ താരം സംഭവം അറിയുന്നത്.
Read MoreDay: 25 August 2016
വീണ്ടും മലക്കം മറിഞ്ഞ് രാഹുൽ ഗാന്ധി ; ഒരു രാഷ്ട്രീയക്കാരനായി വളർന്നു എന്ന് തെളിയിക്കാനുള്ള ശ്രമമോ?
ന്യൂ ഡെൽഹി :ആർ എസ് എസിനെ ക്കുറിച്ച് രാഹുൽ ഗാന്ധി യുടെ അഭിപ്രായം തിരുത്തിയതിന് ശേഷമാണ് കോടതിയിൽ സത്യവാങ് മൂലം നൽകിയത് എന്ന ആരോപണം നില നിൽക്കുമ്പോൾ തന്നെ വീണ്ടും മലക്കം മറിഞ്ഞു കൊണ്ട് കോൺഗ്രസ് ഉപാദ്ധ്യക്ഷന്റെ പുതിയ പ്രസ്താവന. “ആർ എസ് എസിന് എതിരെയുള്ള എന്റെ യുദ്ധം ഞാൻ അവസാനിപ്പിക്കുകയില്ല, പറഞ്ഞ കാര്യങ്ങളിൽ ഉറച്ച് നിൽക്കുന്നു ” രാഹുൽ പറഞ്ഞു. അപ്പോൾ ഇന്നലെത്തെ കോടതിയിലുള്ള സത്യവാങ് മൂലം നടപടി കളോടുള്ള ഭയം കൊണ്ട് മാത്രമാണ് എന്ന് മനസ്സിലായി.
Read More30 ന് നടത്താൻ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു.
തിരുവനന്തപുരം : ഈ വരുന്ന 30 ന് നടത്താൻ നിശ്ചയിച്ചിരുന്ന സ്വകാര്യ ബസ് പണിമുടക്ക് മാറ്റിവച്ചു. ഗതാഗത മന്ത്രി ശ്രീ ശശീന്ദ്രനുമായി നടത്തിയ ചർച്ചക്ക് ശേഷം പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോൺഫെഡറേഷൻ ചെയർമാൻ ലോറൻസ് ബാബു അറിയിച്ചതാണ് ഇക്കാര്യം. കോൺഫെഡറേഷൻ ഉന്നയിച്ച ആവശ്യങ്ങൾ മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ചർച്ച ചെയ്യാം എന്നുറപ്പു കിട്ടിയതിനാലാണ് സമരത്തിൽ നിന്ന് പിൻ മാറുന്നത്.
Read Moreജൂനിയര്‍ എന്‍ ടീ അറിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ കൊലാറില്‍ ഏറ്റുമുട്ടി;ഒരാള്‍ മരിച്ചു.
കോലാര്‍: തെലുങ്ക് സൂപ്പര്‍ താരങ്ങളായ പവന്‍ കല്ല്യാണിന്റേയും ജൂനിയര്‍ എന്‍ടിആറിന്റേയും ആരാധകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പവന്‍ കല്ല്യാണ്‍ ആരാധകന്‍ കുത്തേറ്റു മരിച്ചു. കര്‍ണാടകയിലെ കോലാറില്‍ ബുധനാഴ്ചയാണ് ഇരു നടന്‍മാരുടേയും താരമൂല്യത്തെ ചൊല്ലിയുള്ള തര്‍ക്കം ഒരാളുടെ ജീവനെടുത്തത് കോലാറില്‍ നടന്ന അവയവദാന ബോധവത്കരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു തിരുപ്പതി സ്വദേശിയും പവന്‍ കല്ല്യാണിന്റെ ആരാധകനും, അദ്ദേഹത്തിന്റെ രാഷ്ട്രീയ പാര്‍ട്ടിയായ ജനസേനയുടെ സജീവ പ്രവര്‍ത്തകനുമായ വിനോദ് റോയല്‍ (24) എന്ന യുവാവ്. പരിപാടിയില്‍ സംസാരിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ഇയാള്‍ പവന്‍ കല്ല്യാണിനെ പുകഴ്ത്തുകയും പ്രസംഗത്തിനൊടുവില്‍ ജയ് പവന്‍ എന്ന മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന്…
Read Moreആർ എസ് എസ് എന്നാൽ ഒരു മനോഭാവമാണത്രേ;പണ്ട് ദാരിദ്യം ഒരു മാനസിക അവസ്ഥയാണ് എന്ന് പറഞ്ഞ നേതാവിന്റെ കേരള ശിഷ്യൻ.ജയിലഴി ഒഴിവാക്കാൻ രാഷ്ട്രീയ നേതാക്കൾ വാക്കുകൾ വിഴുങ്ങി അപഹാസ്യരാകുന്നു.
ആർ എസ് എസിനെതിരെ പ്രസ്താവന നടത്തുകയും, പ്രസ്താവനയിൽ ഉറച്ച് നിൽക്കും എന്ന് പ്രഖ്യാപിക്കുകയും പിന്നീട് കുരുക്ക് മുറുകുകയാണെന്നറിഞ്ഞപ്പോൾ മലക്കം മറിയുകയും ചെയ്ത് രക്ഷപ്പെടാൻ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ശ്രമിച്ചതായിട്ടുള്ള വാർത്തയായിരുന്നു ഇന്നലെ പ്രധാന തലക്കെട്ടുകളിൽ, ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയോടൊപ്പം നിലപാടെടുത്ത തൃത്താലയുടെ യുവ എം എൽ എ ” കീർത്തി മുദ്ര” ബലറാമിന്റെ നിലപാടെന്താണ് എന്നറിയാൻ എല്ലവർക്കും ആഗ്രഹം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ അദ്ദേഹം പറയുന്നത് “ആർ എസ് എന്നത് ഒരു സംഘടനയല്ല മനോഭാവമാണ് ,ഇന്ത്യ എന്ന ആശയത്തിന്റെ വികൃതവീക്ഷണമാണ്…
Read Moreകർണാടക ആർ ടി സി യുടെ ഓണ ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ ;സെപ്റ്റംബർ ഒൻപതിന് പുറപ്പെടുന്ന 60 ബസുകളുടെ ടിക്കറ്റ് ഇന്ന് മുതൽ ലഭിച്ചു തുടങ്ങും
ബെംഗളൂരു : കർണാടക ആർ ടീ സി യുടെ ഓണക്കാല ടിക്കറ്റ് കൾ ഇന്ന് ഓപ്പൺ ചെയ്യും, ഒൻപതാം തീയതിയിലേക്കുള്ള ബസുകളുടെ ടിക്കറ്റ് ഇന്ന് ലഭിക്കും.15 ദിവസം മുൻപാണ് കർണാടക ആർ ടി സി യുടെ ബുക്കിംഗ് ആരംഭിക്കുന്നത്. കേരളത്തിലേക്ക് 60 ഓളം സർവീസുകളാണ് ഉള്ളത്. ഫ്ലെക് സി ചാർജ് ഈടാക്കുന്ന കർണാടക ആർ ടി സി യുടെ ടിക്കറ്റുകൾ ഈ ദിവസം വില കൂടുതലായിരിക്കും,എന്നാലും സ്വകാര്യ ബസുകളേക്കാൾ വളരെ കുറവായിരിക്കും. സേലം വഴി തിരുവനന്തപുരത്തേക്ക് 1132 രൂപയും എറണാകുളത്തേക്ക് 647 മുതൽ 1400…
Read More