കർണാടക ആർ ടി സി യുടെ ഓണ ടിക്കറ്റ് ബുക്കിംഗ് ഇന്ന് മുതൽ ;സെപ്റ്റംബർ ഒൻപതിന് പുറപ്പെടുന്ന 60 ബസുകളുടെ ടിക്കറ്റ് ഇന്ന് മുതൽ ലഭിച്ചു തുടങ്ങും

ബെംഗളൂരു : കർണാടക ആർ ടീ സി യുടെ ഓണക്കാല ടിക്കറ്റ് കൾ ഇന്ന് ഓപ്പൺ ചെയ്യും, ഒൻപതാം തീയതിയിലേക്കുള്ള ബസുകളുടെ ടിക്കറ്റ് ഇന്ന് ലഭിക്കും.15 ദിവസം മുൻപാണ് കർണാടക ആർ ടി സി യുടെ ബുക്കിംഗ് ആരംഭിക്കുന്നത്. കേരളത്തിലേക്ക് 60 ഓളം സർവീസുകളാണ് ഉള്ളത്.

ഫ്ലെക് സി ചാർജ് ഈടാക്കുന്ന കർണാടക ആർ ടി സി യുടെ ടിക്കറ്റുകൾ ഈ ദിവസം വില കൂടുതലായിരിക്കും,എന്നാലും സ്വകാര്യ ബസുകളേക്കാൾ വളരെ കുറവായിരിക്കും. സേലം വഴി തിരുവനന്തപുരത്തേക്ക് 1132 രൂപയും എറണാകുളത്തേക്ക് 647 മുതൽ 1400 വരെയാണ് തിരക്കേറിയ ദിവസങ്ങളിലെ കർണാടക ആർ ടി സി യുടെ ചാർജ്.

  മഴക്കാലത്ത് കനത്ത ചൂട്; അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ജൂലൈ താപനില രേഖപ്പെടുത്തി ബെംഗളൂരു

പതിവ് ടിക്കറ്റുകൾ തീരുന്നതിനനുസരിച്ച്  സ്പെഷൽ ബസുകളും ഉണ്ടാവും എന്ന് അധികൃതർ അറിയിക്കുന്നു. കഴിഞ്ഞ വർഷം മുപ്പതോളം സ്പെഷൽ ബസുകൾ കർണാടക ആർ ടി സി നിരത്തിലിറക്കിയിരുന്നു.

  സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ 19 ഇന മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ

കർണാടക  ആർ ടി സി യുടെ ബുക്കിംഗ് വെബ് സൈറ്റ്:

http://ksrtc.in

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts