ഷുഹൈബിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സുപ്രീംകോടതിയെ സമീപിക്കാന്‍ കോണ്‍ഗ്രസ്.

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്‍റെ കൊലപാതകം സിബിഐ അന്വേഷിക്കിക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. സംസ്ഥാന സർക്കാര്‍ സമര്‍പ്പിച്ച അപ്പീലിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ നടപടി. അതേസമയം, ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന്  ക​ണ്ണൂ​ർ ഡി​സി​സി വ്യക്തമാക്കി. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണത്തിന് നേരത്തെ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. സി​​​ബി​​​ഐ അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഷുഹൈബിന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ സമര്‍പ്പിച്ച ഹര്‍ജി നേരത്തെ പരിഗണിച്ച ജസ്റ്റിസ് കമാല്‍ പാഷ കേരളാ പൊലീസിന് നേരെ രൂക്ഷവിമര്‍ശനങ്ങളും ഉന്നയിച്ചിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തില്‍…

Read More
Click Here to Follow Us