മുംബൈ : അത്താഴത്തിന് ബിരിയാണി ഉണ്ടാക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കുത്തി വീഴ്ത്തി. മഹാരാഷ്ട്രയിലെ ലത്തൂരിലാണ് സംഭവം. അമിതമായി മദ്യപിച്ചെത്തിയ വിക്രം വിനായക് രാത്രി ഭക്ഷണം ബിരിയാണി തയ്യാറാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ മർദിക്കുകയായിരുന്നു. വീട്ടുകാർ എതിർക്കാൻ ശ്രമിച്ചുവെങ്കിലും അവരെ തള്ളി മാറ്റി കൈയിൽ കിട്ടിയ കത്തി ഉപയോഗിച്ച് ഭാര്യയെ കുത്തുകയായിരുന്നു ഇയാൾ. ഉടൻ തന്നെ യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതായി ബന്ധുക്കൾ പറയുന്നു.
Read More