തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ ഛർദ്ദിച്ച പെൺകുട്ടിയെയും സഹോദരിയെയും ബസ് കഴുകിയ സംഭവത്തിൽ ഡ്രൈവറെ സർവീസിൽ നിന്ന് മാറ്റിനിർത്തി. നെയ്യാറ്റിൻകര ഡിപ്പോയിലെ എംപാനൽ ഡ്രൈവർ എസ്.എൻ.ഷിജിയെയാണ് സർവീസിൽ നിന്ന് മാറ്റിനിർത്തിയത്. മറ്റൊരു കെഎസ്ആർടിസി ഡ്രൈവറുടെ മക്കളായ സ്കൂൾ കുട്ടികൾക്കാണ് ദുരനുഭവമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കെഎസ്ആർടിസി അന്വേഷണം ആരംഭിച്ചു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പല്ലിന്റെ ചികിൽസയ്ക്കായി നെയ്യാറ്റിൻകര ആശുപത്രിയിൽ പോയി മടങ്ങുകയായിരുന്ന പെൺകുട്ടി ബസിൽ ഛർദിച്ചു. സഹോദരിയും ഒപ്പമുണ്ടായിരുന്നു. ഇതേത്തുടർന്ന് ഡ്രൈവർ പെൺകുട്ടികളെ കൊണ്ട് ബസ് കഴുകിക്കയായിരുന്നു.
Read More