ബെംഗളൂരു: കർണാടക ആർ.ടി.സി മൈസൂരുവിൽ നിന്നും എറണാകുളം കോഴിക്കോട് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേയ്ക്ക് 10 സ്ലീപ്പർ ബസ് സർവീസ് ആരംഭിക്കുന്നു. എറണാകുളത്തേക്ക് മൾട്ടി ആക്സിൽ അംബാരി എസി സ്ലീപ്പറും കോഴിക്കോട്ടെയ്ക്ക് ബെംഗളൂരുവിൽ നിന്ന് മൈസൂരു വഴി നോൺ എസി സ്ലീപ്പർ ബസ് സർവീസും ആരംഭിക്കും. തിരുപ്പതി, ഹൈദരാബാദ്, ചെന്നൈ, മാന്ദ്രാലയ എന്നിവിടങ്ങളിലേയ്ക്കാണ് മറ്റ് സർവീസുകൾ. മൈസൂരു ഡിവിഷനിലേയ്ക്ക് 50 ഇ – ബസുകൾ അടുത്ത മാസം എത്തും കൂടാതെ വോൾവോയുടെ 20 മൾട്ടി ആക്സിൽ എസി സ്ലീപ്പർ ബസുകളാണ് കർണാടക ആർ.ടി.സി പുതുതായി വാങ്ങുന്നത്.
Read MoreTag: volvo
നിലവിൽ 16 മണിക്കൂർ യാത്രയിലേക്ക് ദൂരം കുറച്ച് സ്വിഫ്റ്റ്
ബെംഗളൂരു∙ കേരള ആർടിസി പ്രഖ്യാപിച്ച സ്വിഫ്റ്റ് സർവീസുകളിൽ ബെംഗളൂരു–തിരുവനന്തപുരം റൂട്ടിലെ രണ്ടെണ്ണം തിരുനൽവേലി, നാഗർകോവിൽ വഴി ഓടിക്കുന്നതോടെ സംസ്ഥാനാന്തര യാത്രക്കാർക്കു സമയലാഭം. ഇതിലൂടെ 770 കിലോമീറ്റർ യാത്ര 12 –13 മണിക്കൂറിലേക്കു ചുരുക്കാനാകും. സ്വകാര്യ ബസ് സർവീസുകൾ ഉപയോഗപ്പെടുത്തുന്ന റൂട്ടാണിത്. കേരള ആർടിസിയുടെ വോൾവോ, സ്കാനിയ സർവീസുകൾ ഹൊസൂർ, സേലം, കോയമ്പത്തൂർ, പാലക്കാട്, തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം വഴി തിരുവനന്തപുരത്ത് എത്താൻ ചുരുങ്ങിയത് 15–16 മണിക്കൂർ വരെ സമയം വേണ്ടിവരുന്നുണ്ട്. മൈസൂരു, ബത്തേരി, കോഴിക്കോട് വഴിയുള്ള സർവീസുകൾക്ക് തിരുവനനന്തപുരത്ത് എത്താൻ 16–17 മണിക്കൂർ…
Read More