കർണാടക സ്പീക്കർ, പ്രസ്താവന വിവാദത്തിൽ

ബെംഗളൂരു: കർണാടക നിയമസഭാ സമ്മേളനത്തിനിടെ വിവാദ പ്രസ്താവനയുമായി സ്പീക്കർ. നിയമസഭാ സമ്മേളനത്തിനിടെ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി നടത്തിയ ‘നമ്മുടെ ആർഎസ്എസ്’ എന്ന പ്രയോഗമാണ് വിവാദമായത്. സ്പീക്കറുടെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. എന്നാൽ ഭരണപക്ഷം സ്പീക്കറെ അനുകൂലിച്ചതോടെ സ്പീക്കർ തന്റെ നിലപാട് വിശദീകരിച്ചു. സമീപഭാവിയിൽ നമ്മുടെ രാജ്യത്തെ എല്ലാവരും നമ്മുടെ ആർഎസ്എസ് എന്ന് വിളിക്കേണ്ടി വരുമെന്ന് സ്പീക്കർ പറഞ്ഞു. ഇതാദ്യമല്ല സ്പീക്കർ ആർഎസ്എസ് അനുകൂല പ്രസ്താവനയുമായി എത്തുന്നത്, 2019 ൽ സ്പീക്കർ ആയി തെരെഞ്ഞെടുത്തപ്പോഴും കഗേരി തന്റെ നേട്ടങ്ങൾക്ക് കാരണം സംഘപരിവാർ…

Read More
Click Here to Follow Us