ബെംഗളൂരു : വാസ്കോ ഡ ഗാമ-ഹൗറ അമരാവതി എക്സ്പ്രസ് എഞ്ചിന്റെ മുൻ ചക്രങ്ങൾ ഗോവയിലെ ദൂദ്സാഗർ, കാരൻസോൾ സ്റ്റേഷനുകൾക്കിടയിൽ പാളം തെറ്റിയതായി സൗത്ത് വെസ്റ്റേൺ റെയിൽവേ (എസ്ഡബ്ല്യുആർ) അറിയിച്ചു. ട്രെയിനിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് എസ്ഡബ്ല്യുആർ പ്രസ്താവനയിൽ പറഞ്ഞു. രാവിലെ 8.56 ഓടെയാണ് ട്രെയിൻ ദുദ്സാഗർ സ്റ്റേഷനിൽ നിന്ന് പുറപ്പെട്ട് മിനിറ്റുകൾക്ക് ശേഷം പാളം തെറ്റിയത്. വാസ്കോ-ഡ-ഗാമയിൽ നിന്ന് രാവിലെ 6:30 ന് ആണ് യാത്ര ആരംഭിച്ചത്. “ട്രെയിനിന്റെ മുഴുവൻ ഭാഗവും ബാധിക്കപ്പെട്ടിട്ടില്ല, എആർടി (ആക്സിഡന്റ് റിലീഫ് ട്രെയിൻ) വഴി ദൂദ്സാഗറിലേക്ക് തിരികെ…
Read More