വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു

വരലക്ഷ്മി ശരത് കുമാർ വിവാഹിതയാവുന്നു. നിക്കോളായ് സച്ച്ദേവ് ആണ് പ്രതിശ്രുത വരൻ. കഴിഞ്ഞ ദിവസം മുംബൈയിൽ വച്ച് ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നടൻ ശരത്കുമാറിന്റെ മകളാണ് വരലക്ഷമി. ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക ശരത്കുമാർ ആണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളും ഇരുവരും പങ്കുവച്ചിട്ടുണ്ട്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നാണ് പുറത്തുവിട്ട പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

Read More
Click Here to Follow Us