ആധാര്‍ വിവരങ്ങള്‍ സുരക്ഷിതമാണെന്നും എല്ലാ പൗരന്മാരുടേയും വിവരങ്ങള്‍ സുരക്ഷിതമായി സൂക്ഷിക്കാനുള്ള സംവിധാനം ഇന്ത്യയ്ക്കുണ്ടെന്നും യുഐഡിഎഐ സിഇഒ അജയ് ഭൂഷന് പാണ്ഡെ വിശദീകരിച്ചു. ബയോമെട്രിക് വിവരങ്ങള്‍ ആർക്കും കൈമാറിയിട്ടില്ല.2048 എന്‍ക്രിപ്ഷന്‍ കീ ഉപയോഗിച്ചാണ് ആധാര്‍ വിവരങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്. ബയോമെട്രിക് മാച്ചിങ് സോഫ്റ്റ്വെയർ വിദേശകമ്പനിയുടെതെന്നും യുഐഡിഎഐ അറിയിച്ചു. സോഫ്റ്റ്വെയർ വിദേശകമ്പനിയിൽ നിന്നാണെങ്കിലും ആരുടേയും വിവരങ്ങള്‍ വിദേശ കമ്പനിക്ക് കിട്ടില്ല, കാരണം സെർവര്‍ ഇന്ത്യയുടേതാണ്. ഒരു ഏജൻസിയും ഇതുവരെ വിവരങ്ങൾക്കായി സമീപിച്ചിട്ടില്ലെന്നും സുപ്രീം കോടതിയിൽ യുഐഡിഎഐ അറിയിച്ചു. എന്നാൽ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ആധാര്‍ വിവരങ്ങള്‍ കൈമാറും.…
Read More