ബെംഗളൂരു: തുമക്കുരു റോഡ് മേൽപ്പാലത്തിൽ നെലമംഗല റോഡിൽ രാത്രികാല യാത്ര നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ദിവസവും അർദ്ധരാത്രി മുതൽ പുലർച്ചെ അഞ്ചു മണി വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഈ സമയങ്ങളിൽ വാഹനങ്ങൾ സർവീസ് റോഡ് വഴി കടന്നു പോകണമെന്നാണ് ഉത്തരവ്. പാലത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ വലിയ വാഹനങ്ങൾക്ക് മുന്നേ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. ബൈക്കുകളും ഓട്ടോറിക്ഷ പോലുള്ളവയും മാത്രമാണ് കടത്തി വിട്ടിരുന്നത്. എന്നാൽ ഇതറിയാതെ വലിയ വാഹനങ്ങൾ പാലത്തിൽ കൂടെ പോയത് പാലത്തിലെ ബാരിക്കേടുകൾ തകരാൻ ഇടയായതാണ് പുതിയ നിയന്ത്രണത്തിനു കാരണമായത്.
Read More