കുമളി: കേരള-തമിഴ്നാട് അതിർത്തിയില്‍ തേനി ജില്ലയിലെ കുരങ്ങിണി വനത്തിലെ കാട്ടൂതീ നിയന്ത്രണവിധേയമായതായി വാര്‍ത്ത. വനം വകുപ്പിന്റെയും അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും പരിശ്രമഫലമായാണ് തീ നിയന്ത്രണവേധയമാക്കാൻ കഴിഞ്ഞത്. സംഭവത്തിൽ ഇതുവരെ 9 പേർ മരിച്ചതായാണ് റിപ്പോർട്ട്. വനത്തിൽ കുടുങ്ങിക്കിടന്നിരുന്ന 25 ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. പോള്ളലേറ്റവരില്‍ പലരുടെയും നില അതീവ ഗുരുതരമാണ്. ഇതോടെ മരണസഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. മലനിരയിൽ ഇനിയും ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന വിവരത്തെ തുടർന്ന് വ്യോമസേനയും കമാൻഡോകളും തെരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിന് കേരളത്തിൽനിന്ന് കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരും തേനിയിലെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് അടിയന്തര നടപടികള്‍…
Read More