ഹൈദരാബാദ്: ഫുഡ് ഡലിവെറിക്ക് പോയ വീട്ടിലെ വളർത്തു നായ പിന്തുടരാൻ തുടങ്ങിയപ്പോൾ ഭയന്ന് ബഹുനില കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് ചാടിയ 23 കാരനായ ഫുഡ് ഡെലിവറി ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിൽ ജനുവരി 11 ബുധനാഴ്ച രാത്രിയാണ് സംഭവം. ഫുഡ് ഡെലിവറി ആപ്പ് സ്വിഗ്ഗിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് റിസ്വാൻ (23) പാഴ്സൽ ഡെലിവറി ചെയ്യാൻ ബഞ്ചാര ഹിൽസിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിലേക്ക് പോയതായിരുന്നു. ഡെലിവറി ബോയ് ലുംബിനി റോക്ക് കാസിൽ അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിലേക്കാണ് പോയതെന്ന് പോലീസ് പറഞ്ഞു.…
Read More