നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതി

പത്തനംതിട്ട : ചാനൽ പരിപാടിയിൽ നടത്തിയ പരാമർശം മതവികാരം വ്രണപ്പെടുത്തുന്നു എന്ന് ചൂണ്ടിക്കാട്ടി നടൻ സുരാജ് വെഞ്ഞാറമൂടിനെതിരേ പോലീസിൽ പരാതി നൽകി. പത്തനംതിട്ട ബാറിലെ അഭിഭാഷകൻ എൻ. മഹേഷ് റാമാണ് പരാതിക്കാരൻ. ഫ്ലവേഴ്‌സ് ചാനലിലെ കോമഡി ഉത്സവം പരിപാടിയിൽ അവതാരകയായ അശ്വതി ശ്രീകാന്ത് കൈയിൽ നിരവധി ചരടുകൾ കെട്ടിയിരിക്കുന്നത് കണ്ട് ശരംകുത്തിയാലിൽ പോലും ഇത്രയധികം ചരട് കാണില്ലല്ലോ എന്ന് സുരാജ് പറഞ്ഞത് ഹിന്ദുമത വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു. സുരാജ്, പ്രോഗ്രാം എഡിറ്റർ, ചീഫ് എഡിറ്റർ എന്നിവരെ ഒന്നു മുതൽ മൂന്നു വരെ…

Read More

പ്രേക്ഷകർ ഏറ്റെടുത്ത് ‘ജന ഗണ മന’ 

കൊച്ചി: ഡ്രൈവിംഗ് ലൈസന്‍സിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാനവേഷങ്ങളിലെത്തുന്ന ജന ഗണ മന തിയേറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വളരെ റിയലിസ്റ്റിക്കായിട്ടുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ള സിനിമയാണിതെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. പൃഥ്വിരാജിന്റെയും സുരാജിന്റെ പ്രകടനം ഒന്നിനൊന്ന് മികച്ച് നില്‍ക്കെന്നുമാണ് കമന്റുകള്‍. സുരാജ് പൊലീസ് ഉദ്യോഗസ്ഥനായെത്തുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. ക്വീന്‍ എന്ന സിനിമയ്ക്ക് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ജന ഗണ മന. പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ്…

Read More

ജനഗണമന’ ഇന്ന് തിയേറ്ററുകളില്‍

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ചിത്രം ‘ജനഗണമന’ ഇന്ന് തീയേറ്ററുകളിൽ. ക്വീന്‍ എന്ന ചിത്രത്തിന് ശേഷം ഡിജോ സംവിധാനം ചെയ്തിരിക്കുന്നത് ചിത്രം കൂടിയാണ് ജനഗണമന. ആരാധകരെ ആവേശം കൊള്ളിക്കുവായി ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തും. ഷാരിസ് മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥ ചെയ്തിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക്ക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ജനഗണമന നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പ്രമോ വീഡിയോ ഉള്‍പ്പെടെ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.

Read More
Click Here to Follow Us