ബെംഗളൂരു : പേസ്റ്റാണെന്ന് കരുതി അബദ്ധത്തില്‍ എലിവിഷം ഉപയോഗിച്ച് പല്ല് തേച്ച വിദ്യാര്‍ഥിനി മരിച്ചു. മംഗളൂരുവിന് അടുത്ത് സുള്ള്യയില്‍ നടന്ന സംഭവത്തില്‍, പ്രീ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിനിയായ ശ്രവ്യയാണ് ദാരുണമായി മരണപ്പെട്ടത്. കുളിമുറിയുടെ ജനലിന് അരികിലാണ് ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. ഇതിനടുത്തായി എലിവിഷവും വച്ചിരുന്നു. മുറിയില്‍ ഇരുട്ടായിരുന്ന സമയത്താണ് പെണ്‍കുട്ടി ടൂത്ത് പേസ്റ്റ് എടുത്തത് അബദ്ധം മനസ്സിലാക്കിയ ഉടന്‍ വെള്ളം ഉപയോഗിച്ച് വായ വൃത്തിയാക്കി. മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നുമില്ലെന്ന് കരുതി ചികിത്സ തേടിയിരുന്നില്ല. അടുത്ത ദിവസം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രവ്യ പുത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍…
Read More