നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയ്ക്കെതിരെ വിജയം നേടി ബെംഗളൂരു എഫ്സി

ബെംഗളൂരു: നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സിയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോള്‍ വിജയം നേടി ബെംഗളൂരു എഫ്സി. മത്സരം അവസാനിക്കുവാന്‍ മിനുട്ടുകള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ ബെംഗളൂരു വിജയം കുറിച്ചത്. ഐഎസ്‌എലില്‍ ഇന്നലെ നടന്ന മത്സരത്തില്‍ ബെംഗളൂരു എഫ്സി നോര്‍ത്തീസ്റ്റ് യുണൈറ്റഡ് എഫ്സി പോരാട്ടത്തിന് ആവേശകരമായ അന്ത്യം. മത്സരം സമനിലയിലേക്ക് പോകുമെന്ന തോന്നിച്ച നിമിഷത്തില്‍ മത്സരത്തിന്റെ 87ാം മിനുട്ടിലാണ് നോര്‍ത്തീസ്റ്റ് യുണൈറ്റഡിന്റെ ഹൃദയങ്ങള്‍ തകര്‍ത്ത ഗോള്‍ അലന്‍ കോസ്റ്റ നേടിയത്. ബെംഗളൂരു വിജയം ഉറപ്പിച്ചുവെന്ന് കരുതിയപ്പോള്‍ നോര്‍ത്തീസ്റ്റ് ഇഞ്ചുറി ടൈമില്‍ ഗോള്‍ മടക്കിയെങ്കിലും…

Read More

ഡ്യൂറാന്റ് കപ്പ്, ബെംഗളൂരു എഫ് സിയ്ക്ക് കന്നി കിരീടം

കരുത്തരായ മുംബൈ സിറ്റിയെ തോൽപ്പിച്ച്ബെംഗളൂരു എഫ്‌സി വിജയം കണ്ടു. ഡ്യൂറാൻറ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കന്നിക്കിരീടമാണ്ബെം ഗളൂരു എഫ്‌സി സ്വന്തമാക്കിയത്.  ഫൈനലിൽ ശക്‌തരായ മുംബൈ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ബെംഗളൂരു തകർത്തത്. ശിവശക്തിയുടെയും അലൻ കോസ്റ്റയുടെയും ഗോളുകളാണ് ബെംഗളൂരുവിനെ വിജയത്തിലേക്കെടുത്തത്. നായകൻ സുനിൽ ഛേത്രിയുടെ കിരീടത്തിലെ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഈ കിരീട നേട്ടം. 11-ാം മിനിറ്റിൽ ശിവശക്തിയാണ് ബെംഗളൂരുവിനായി ആദ്യത്തെ ഗോൾ സ്വന്തമാക്കിയത്. എന്നാൽ 30-ാം മിനിറ്റിൽ അപ്പുയ റാൾട്ടെ മുംബൈക്കായി സമനില ഗോൾ നേടി. ഇതോടെ ആദ്യ പകുതി സമനിലയിൽ…

Read More

ഡ്യൂറൻഡ് കപ്പ്‌, ബെംഗളൂരു ഫൈനലിൽ പ്രവേശിച്ചു 

ബെംഗളൂരു: ഹൈദരാബാദ് എഫ്.സിയെ മറികടന്ന് ബെംഗളൂരു എഫ്.സി. 2022 ഡ്യൂറന്‍ഡ് കപ്പ് ഫൈനലില്‍. സെമിയില്‍ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെംഗളൂരു ഹൈദരാബാദിനെ മറികടന്നത്. ഹൈദരാബാദിന്റെ ഒഡെയ് ഒനൈയിന്‍ഡ്യ വഴങ്ങിയ സെല്‍ഫ് ഗോളാണ് ബെംഗളൂരുവിന് തുണയായത്. മത്സരത്തിന്റെ 30-ാം മിനിറ്റിലാണ് ഗോള്‍ പിറന്നത്. പ്രബീര്‍ ദാസിന്റെ ക്രോസ് ക്ലിയര്‍ ചെയ്യുന്നതിനിടയില്‍ പന്ത് ഒഡെയുടെ കാലില്‍ തട്ടി അബദ്ധത്തില്‍ വലയില്‍ കയറുകയായിരുന്നു. ആദ്യം റോയ് കൃഷ്ണയാണ് ഗോളടിച്ചതെന്ന് തോന്നിച്ചെങ്കിലും പിന്നീട് റീപ്ലേയില്‍ അത് സെല്‍ഫ് ഗോളാണെന്ന് കണ്ടെത്തി. ഈ ഗോളിന്റെ ബലത്തില്‍ ബെംഗളൂരു ഫൈനലിലേക്ക് പ്രവേശിച്ചു. സമനില…

Read More

ബെംഗളൂരുവിന്റെ സൂപ്പർ സ്‌ട്രൈക്കർ ഇനി കേരള ബ്ലാസ്റ്റേഴ്‌സിൽ

ബെംഗളൂരു: ബെംഗളൂരു എഫ്‌സി സ്‌ട്രൈക്കർ ബിദ്യാഷാഗർ സിംഗിനെ ലോൺ അടിസ്ഥാനത്തിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കി. ഇന്ത്യൻ സൂപ്പർ ലീഗിൻറെ പുതിയ സീസണിന് മുന്നോടിയായി ഒരു താരത്തെ കൂടി തട്ടകത്തിലെത്തിച്ച്‌ കേരള ബ്ലാസ്റ്റ്‌ടേഴ്‌സ്. ബെംഗളൂരു എഫ്‌സി സ്‌ട്രൈക്കർ ബിദ്യാഷാഗർ സിംഗിനെയാണ് മഞ്ഞപ്പടയുടെ കൂടാരത്തിലെത്തിച്ചത്. ഒരു വർഷ ലോണിലാണ് 24കാരനായ ബിദ്യാഷാഗർ ബ്ലാസ്‌റ്റേഴ്‌സിലെത്തുന്നത്. താരത്തെ സ്വാഗതം ചെയ്‌ത് ബ്ലാസ്‌റ്റേഴ്‌സ് ട്വീറ്റ് ചെയ്‌തിട്ടുണ്ട്. ടീമിലേക്ക് ക്ഷണിച്ചതിന് ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റിനും പരിശീലകനും ബിദ്യാഷാഗർ നന്ദി അറിയിച്ചു. ടിഡിം റോഡ്‌ അത്‌ലറ്റിക്‌ യൂണിയൻ എഫ്‌സിയിൽ പന്ത് തട്ടിത്തുടങ്ങിയ ബിദ്യാഷാഗർ സിങ് 2016ൽ…

Read More

സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ് സി യിൽ

ബെംഗളൂരു: ഐഎസ്‌എല്ലിൽ സന്ദേശ് ജിങ്കൻ ഇനി ബെംഗളൂരു എഫ് സിയിൽ. എ ടി കെ മോഹൻ ബഗാൻ വിട്ട താരത്തിന് വിദേശത്ത് നിന്ന് അടക്കം ധാരാളം ഓഫറുകൾ വരുന്നു, എന്നാൽ ജിങ്കൻ ബെംഗളൂരു എഫ് സി തിരഞ്ഞെടുക്കുകയായിരുന്നു. ഒരു വർഷത്തെ കരാറിനാണ് ജിങ്കനെ ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം പുറത്തുവിട്ടു. ജിങ്കൻ മുൻപ് കേരള ബ്ലാസ്റ്റേഴ്സിൽ കളിക്കുമ്പോൾ ലോൺ അടിസ്ഥാനത്തിൽ ബെംഗളൂരുവിന് ഒപ്പം ഐ ലീഗിൽ കളിച്ചിട്ടുണ്ട്. ജിങ്കന്റെ പ്രകടനങ്ങളിൽ കോച്ച് ഫെറാന്റോ തൃപ്തനല്ല എന്നതിനാലായിരുന്നു ജിങ്കനെ മോഹൻ ബഗാൻ…

Read More

നെക്സ്റ്റ് ജെൻ കപ്പിൽ അഭിമാനപോരാട്ടം കാഴ്ച വച്ച് ബെംഗളൂരു എഫ് സി

നെക്സ്റ്റ് ജെൻ കപ്പിൽ ബെംഗളൂരു എഫ് സിയുടെ ഗംഭീര പ്രകടനം. ഇന്ന് പ്രീമിയർ ലീഗിലെ വമ്പൻമാരായ ലെസ്റ്റർ സിറ്റിയുടെ യുവടീമിനെ നേരിട്ട ബെംഗളൂരു എഫ് സി 6-3ന്റെ പരാജയം നേരിട്ടെങ്കിലും അവരുടെ പോരാട്ടം ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാനം ഉയർത്തി. ആദ്യ 60 മിനുട്ടിൽ 6 ഗോളുകൾക്ക് പിറകിൽ പോയ ബെംഗളൂരു എഫ് സി അവിടെ നിന്ന് തിരിച്ചടിച്ചാണ് കളി 6-3 എന്നാക്കിയത്. 67ആം മിനുട്ടിൽ ശിവശക്തിയിലൂടെ ബെംഗളൂരു എഫ് സിയുടെ ആദ്യ ഗോൾ. ഈ ഗോൾ വീണ് നിമിഷങ്ങൾക്ക് അകം ബെംഗളൂരു എഫ് സി…

Read More

2022 നെക്സ്റ്റ് ജനറേഷൻ കപ്പിൽ ഇന്ത്യയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും

ബെംഗളൂരു: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ആതിഥേയത്വം വഹിക്കുന്ന 2022 നെക്സ്റ്റ് ജനറേഷൻ കപ്പിൽ ഇന്ത്യയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സും ബെംഗളൂരു എഫ്‌സിയും പങ്കെടുക്കും. ആദ്യ മത്സരം നാളെ. ഇരു ടീമുകളുടെയും റിസർവ് സ്‌ക്വാഡുകൾ ഇതിനായി യുകെയിലെത്തി. ഇന്ത്യയിലെ ഫുട്ബോൾ വികസനത്തിന് പിന്തുണ നൽകുന്നതിനായി പ്രീമിയർ ലീഗും ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും ദീർഘകാല പങ്കാളിത്തത്തിന്റെ ഭാഗമായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത് . ഈ വർഷമാദ്യം നടന്ന റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ (ആർഎഫ്ഡിഎൽ) ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകളുടെ യുവനിരയാണ് അന്താരാഷ്ട്ര…

Read More

റോയ് കൃഷ്ണ ബെംഗളൂരു എഫ്‌സിയിലേക്ക്

ബെംഗളൂരു: കേരളാ ബ്ലാസ്റ്റേഴ്‌സ് പുതിയ സീസണില്‍ ടീമിലെത്തിക്കാന്‍ ശ്രമിച്ച മുന്‍ എടികെ മോഹന്‍ ബഗാന്‍ താരം റോയ് കൃഷ്ണയെ ബെംഗളൂരു എഫ്‌സി സ്വന്തമാക്കി. ഫിജി താരത്തിനായി ഈസ്റ്റ് ബംഗാളും കേരളാ ബ്ലാസ്റ്റേഴ്‌സുമായിരുന്നു രംഗത്തുവന്നത്. എന്നാല്‍ ഇരു ക്ലബ്ബിന്റെയും ഓഫര്‍ തള്ളി കൊണ്ടാണ് ബെംഗളൂരു താരത്തെ സ്വന്തമാക്കുകയായിരുന്നത്. എടികെയ്ക്കായി 40 ഗോളുകള്‍ നേടിയിട്ടുണ്ട്. എടികെയുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്നാണ് താരം ക്ലബ്ബ് വിട്ടതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്‌.

Read More

മഴയെ തുടർന്ന് അഞ്ചാം ടി 20 വൈകുന്നു

ബെംഗളൂരു: ഇന്ത്യ-ദക്ഷിണാഫ്രിക്ക അഞ്ചാം ടി 20 മഴ തുടർന്ന് വൈകുന്നു. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ മഴ പെയ്തത്തോടെയാണ് കളി തടസപ്പെട്ടത്. ടോസ് കഴിഞ്ഞ് മത്സരം ആരംഭിക്കാന്‍ തയ്യാറെടുക്കവേയാണ് മഴയെത്തിയത്. ഇരു ടീമുകളും 2-2ന് തുല്യതയില്‍ നില്‍ക്കുന്നതിനാല്‍ പരമ്പര വിജയികളെ തീരുമാനിക്കുന്ന മത്സരമാണിത്. ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ബൌളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങള്‍ പ്രോട്ടീസിന്‍റെ പ്ലേയിംഗ് ഇലവനിലുണ്ട്. സ്ഥിരം നായകന്‍ തെംബാ ബാവുമ ഇന്ന് കളിക്കുന്നില്ല. തബ്രൈസ് ഷംസി, മാര്‍ക്കോ യാന്‍സന്‍ എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ട്രിസ്റ്റണ്‍ സ്റ്റബ്സ്, റീസാ…

Read More

എഫ്‌സി ബെംഗളൂരു യുണൈറ്റഡിന്റെ മുഖ്യ പരിശീലകൻ ഇനി ഖാലിദ് അഹമ്മദ് ജാമിൽ 

ബെംഗളൂരു: വരാനിരിക്കുന്ന ഐ-ലീഗ് സീസണിൽ എഫ്‌സി ബെംഗളൂരു യുണൈറ്റഡിന്റെ മുഖ്യ പരിശീലകനായി ഖാലിദ് അഹമ്മദ് ജാമിലിനെ നിയമിച്ചു. ജമീൽ മുമ്പ് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായി ബന്ധപ്പെട്ടിരുന്നു. ഒരു ഐഎസ്എൽ ടീമിന്റെ ആദ്യ ഇന്ത്യൻ മുഖ്യ പരിശീലകൻ, ഐഎസ്എൽ പ്ലേഓഫിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ പരിശീലകൻ എന്നീ ബഹുമതികൾ ഇദ്ദേഹത്തിനുണ്ട്. ഈസ്റ്റ് ബംഗാൾ, മോഹൻ ബഗാൻ എന്നിവരോടൊപ്പം മാനേജറായി പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹം 2016-17 സീസണിൽ ഐസ്വാൾ എഫ്‌സിയെ അവരുടെ ആദ്യ ഐ-ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതിൽ നിർണായക…

Read More
Click Here to Follow Us