ബെംഗളൂരു: നഗരത്തിലെ എച്ച് എസ് ആർ ലേഔട്ടിലെ സെക്ടർ 1 വീട്ടിൽ തനിച്ചായിരുന്ന 83കാരി മരിച്ച സംഭവത്തിൽ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നാല് പേർ നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുന്നവരാണ്. കൂടാതെ കവർച്ച നടത്തുക എന്ന ഉദ്ദേശത്തോടെ നേപ്പാളിലെ അവരുടെ ഗ്രാമത്തിൽ നിന്ന് നാലുപേരും ചേർന്ന് മറ്റ് രണ്ട് പേരെ കൂടി വിളിച്ചുവരുത്തുകയായിരുന്നു. അവർ ബെംഗളൂരുവിൽ എത്തിയതോടെയാണ് ഈ പദ്ധതിക്ക് രൂപം നൽകിയതെന്ന് അഡീഷണൽ കമ്മീഷണർ (ഈസ്റ്റ്) ഡോ എ സുബ്രഹ്മണ്യേശ്വര റാവു പറഞ്ഞു. പ്രതികളിലൊരാളായ…
Read More