ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ച് പൊലീസ്

കണ്ണൂർ: ഷുഹൈബ് വധക്കേസില്‍ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചു. ആകാശ് തില്ലങ്കേരി ജാമ്യവ്യവസ്ഥ ലംഘിച്ചതിനെത്തുടര്‍ന്നാണ് നടപടി. മറ്റൊരു കേസിലും ഉള്‍പ്പെടരുത് എന്ന ജാമ്യവ്യവസ്ഥയില്‍ ആണ് ഷുഹൈബ് വധക്കേസില്‍ ആകാശ് ജാമ്യത്തില്‍ കഴിഞ്ഞത്. എന്നാല്‍ അതിനിടയിലാണ് സാമൂഹ്യമാധ്യമത്തിലൂടെ സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആകാശ് തില്ലങ്കേരിക്കെതിരെ മട്ടന്നൂര്‍, മുഴക്കുന്ന് പൊലീസ് സ്റ്റേഷനുകളില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. വിവരങ്ങളുമായി റിയാസ് ചേരുന്നു..

Read More

ഷുഹൈബ് വധം: സി ബി ഐ അന്വേഷണം വേണ്ടന്ന് സര്‍ക്കാര്‍!

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. കേസ് സിബിഐയ്ക്ക് വിട്ട സിംഗിള്‍ ബെഞ്ച് നടപടി സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് വാദം. വസ്തുതകള്‍ പരിശോധിക്കാതെ മാധ്യമവാര്‍ത്തകളുടെ മാത്രം അടിസ്ഥാനത്തില്‍ കോടതി നിഗമനങ്ങളില്‍ എത്തിച്ചേര്‍ന്നു എന്നാണ് ഷുഹൈബ് വധക്കേസിലെ സര്‍ക്കാര്‍ നിലപാട്. കേസ് ഡയറി അടക്കമുള്ള അന്വേഷണരേഖകള്‍ പരിശോധിക്കാതെയാണ് ഉത്തരവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുമെന്നാണ് റിപ്പോര്‍ട്ട്. കേസിലെ പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടത് നിയമപരമല്ലെന്നും സര്‍ക്കാര്‍…

Read More

ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി.

കൊച്ചി: യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധക്കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഷുഹൈബിനെ വധിക്കാനുപയോഗിച്ച ആയുധം ഇതുവരെ പോലിസ് കണ്ടെത്താത്തത് എന്തുകൊണ്ടാണ് എന്നും കോടതി ചോദിച്ചു. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഷുഹൈബിന്‍റെ മാതാപിതാക്കള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ ഈ രൂക്ഷ വിമര്‍ശനം. അതുകൂടാതെ അന്വേഷണ വിവരങ്ങള്‍ ചോരുന്നുവെന്ന എസ്.പി.യുടെ പരാമര്‍ശം ഗൗരവമേറിയതെന്ന് കോടതി പറഞ്ഞു. സര്‍ക്കാറിന്‍റെയും സി.ബി.ഐയുടേയും വിശദീകരണത്തിനായി ഇനി കേസ് ചൊവ്വാഴ്ച പരിഗണിക്കും. അതേ സമയം, കേസില്‍ സി.ബി.ഐ നിലപാട് ഒരാഴ്ചക്കകം അറിയിക്കും. കഴിഞ്ഞ 12 നാണ് യൂത്ത്കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് അതിദാരുണമായി…

Read More

ഷുഹൈബ് വധം: സമരം ശക്തമാക്കി കോൺഗ്രസ്

കണ്ണൂര്‍: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയ കേസിൽ യഥാര്‍ത്ഥ പ്രതികളെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ നടത്തുന്ന നിരാഹാര സമരം വ്യാഴാഴ്ച വരെ തുടരും. നാല്പത്തിയെട്ട് മണിക്കൂര്‍ സമരമാണ് സുധാകരനും കോണ്‍ഗ്രസും നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സമരം വ്യാഴാഴ്ച വരെ തുടരാന്‍ തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല പറഞ്ഞു. അന്നേദിവസം കോണ്‍ഗ്രസും യുഡിഎഫും യോഗം ചേര്‍ന്നു ഭാവിപരിപാടികള്‍ തീരുമാനിക്കുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

Read More
Click Here to Follow Us