കേരളത്തിൽ ഇന്ധന സെസ് അടക്കം ഒരു നികുതിയും കുറയ്ക്കില്ല: ധനമന്ത്രി

തിരുവനന്തപുരം: ഇന്ധന സെസ് അടക്കം ബജറ്റിൽ പ്രഖ്യാപിച്ച ഒരു നികുതിയും കുറയ്ക്കാതെ ധനമന്ത്രി കെ.എൻ ബാലഗോപാൽ. ബജറ്റ് ചർച്ചയുടെ മറുപടി പ്രസംഗത്തിൽ ഇന്ധന സെസ് കുറയ്ക്കുന്ന പ്രഖ്യാപനമുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. പത്രങ്ങളിൽ കുറയ്ക്കുമെന്ന് പറഞ്ഞതാണ് യു.ഡി.എഫിന് ബുദ്ധിമുട്ടായതെന്നും കുറച്ചാൽ തങ്ങളുടെ വിജയമാണെന്ന് പറയാമെന്നാണ് പ്രതിപക്ഷം കരുതിയതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ വിമർശനത്തിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും ധനമന്ത്രി പറഞ്ഞു. ലോകത്ത് നടക്കുന്നതൊന്നും കാണാതെ സംസ്ഥാന സർക്കാരിനെ മാത്രം വിമർശിച്ചാൽ മതിയോയെന്നും അദ്ദേഹം ചോദിച്ചു. കേരളം കട്ടപ്പുറത്താകുമെന്ന് പറഞ്ഞവരുടെ സ്വപ്‌നം കട്ടപ്പുറത്താകുമെന്നും മന്ത്രി പരിഹസിച്ചു. വിദേശത്ത് പോകുന്നതും കാറ്…

Read More
Click Here to Follow Us