ഓഫ്‌ലൈൻ ക്ലാസുകൾ നിർബന്ധമല്ല, വിദ്യാർത്ഥികൾ ബാച്ചുകളായി ക്ലാസ്സുകളിൽ പങ്കെടുക്കണം.

ബെംഗളൂരു: സെപ്റ്റംബർ 6 മുതൽ ഒന്നിടവിട്ട ദിവസങ്ങളിൽ 6 മുതൽ 8 വരെയുള്ള ക്ലാസുകൾക്കായി സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനിരിക്കെ, സ്കൂളിൽ കുട്ടികൾ ഹാജർ ആകേണ്ടത് നിർബന്ധമല്ലെന്നും കുട്ടികൾക്ക് ഓൺലൈൻ ക്ലാസ്സുകളിൽ  പങ്കെടുക്കാമെന്നും വകുപ്പ് വ്യക്തമാക്കി. ഓൺലൈൻ ക്ലാസ്സുകൾക്ക് പുറമെ ടെലികാസ്റ്റ്  പ്രോഗ്രാമുകളിലൂടെ പഠനം ഉറപ്പുവരുത്തുമെന്നും വകുപ്പിൽ നിന്നുള്ള സർക്കുലർ ചൊവ്വാഴ്ച പറഞ്ഞു. ശനിയാഴ്ചകൾ വിദ്യാർത്ഥികൾക്ക് അവധിയായി പ്രഖ്യാപിക്കും, പരിസരം പൂർണമായും ശുചീകരിക്കാൻ ഈ ദിവസം മാറ്റിവയ്ക്കും. മാതാപിതാക്കളിൽ നിന്നുള്ള സമ്മതപത്രം ഹാജരാക്കേണ്ടതാണ്.  വിദ്യാർത്ഥിക്ക് കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നുള്ളത് ഉറപ്പുവരുത്തണം എങ്കിൽ മാത്രമേ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അനുവദിക്കുകയുള്ളൂ. അവർ ഭക്ഷണവും വെള്ളവും വീട്ടിൽ നിന്ന് കൊണ്ടുപോകണം. എന്നിരുന്നാലും,…

Read More

മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും തിങ്കളാഴ്ച്ച നഗരത്തിലെ സ്കൂളുകൾ സന്ദർശിക്കും.

ബെംഗളൂരു: 2 ശതമാനത്തിൽ താഴെ കോവിഡ് പോസിറ്റിവിറ്റി ഉള്ള ജില്ലകളിൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സ്കൂളുകൾ വീണ്ടും തുറക്കാൻ ഒരുങ്ങുമ്പോൾ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും, ആത്മവിശ്വാസം പകരാൻ തിങ്കളാഴ്ച്ച ബെംഗളൂരുവിലെ ഏതാനും സ്കൂളുകൾ സന്ദർശിക്കും. മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും  രണ്ട് സ്കൂളുകൾ സന്ദർശിക്കും, വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരോടൊപ്പം രണ്ട് സ്കൂളുകളിലേക്ക് കൂടി പോകും. “സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെ ഞങ്ങൾ എത്രത്തോളം ഗൗരവത്തോടെ കാണുന്നു എന്ന് വിദ്യാർത്ഥികളോട് പറയാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി നേരിട്ട് സ്കൂളുകൾ സന്ദർശിക്കുന്നത് രക്ഷിതാക്കളിലും അധ്യാപകരിലും വിദ്യാർത്ഥികളിലും ഒരു…

Read More
Click Here to Follow Us