ബെംഗളൂരു: ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന കേരള ആർടിസിയുടെ സ്‌കാനിയ ബസ് ഡിവൈഡറിൽ ഇടിച്ചുകയറി അപകടത്തിൽപ്പെട്ടു. ശനിയാഴ്ച പുലർച്ചെ മൈസൂരിനടുത്ത് നഞ്ചൻകോട് വെച്ചായിരുന്നു അപകടം. അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. തിരുവനന്തപുരത്ത് നിന്ന് ബെംഗളൂരുവിലേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച പുലർച്ചെ നാലേമുക്കാലോടെ നഞ്ചൻകോട് നഗരത്തിന് സമീപത്തെ ഹൊസള്ളി ഗേറ്റിൽ വെച്ച് റോഡിലെ ഡിവൈഡറിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ മുൻവശത്തെ രണ്ട് ടയറുകളും ഊരിത്തെറിച്ച് പോയി. ബസിന്റെ മുൻവശവും ഭാഗികമായി തകർന്നിട്ടുണ്ട്. സംഭവസമയത്ത് നാല്പത്തഞ്ച് യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇവരെല്ലാം ഉറങ്ങുമ്പോഴാണ് ബസ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം…
Read More