ഈശ്വരപ്പയുടെ രാജി; അന്വേഷണത്തിൽ സത്യം പുറത്തുവരുമെന്ന് മുഖ്യമന്ത്രി ബൊമ്മൈ

ബെംഗളൂരു: കരാറുകാരൻ സന്തോഷ് പാട്ടീലിന്റെ ആത്മഹത്യയ്ക്ക് പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തിട്ടുള്ള ഗ്രാമവികസന-പഞ്ചായത്ത് രാജ് (ആർഡിപിആർ) മന്ത്രി കെ എസ് ഈശ്വരപ്പയുടെ രാജി സർക്കാരിന് തിരിച്ചടിയായി കണക്കാക്കാനാവില്ലെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രാഷ്ട്രീയ കോലാഹലങ്ങൾ പൊട്ടിപ്പുറപ്പെട്ടതോടെ വ്യാഴാഴ്ച വൈകീട്ട് ഈശ്വരപ്പ മന്ത്രിസ്ഥാനം രാജിവെക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. തുടർന്ന് വെള്ളിയാഴ്ച വൈകീട്ട് അദ്ദേഹം ബൊമ്മൈക്ക് രാജിക്കത്ത് സമർപ്പിക്കും. ഈശ്വരപ്പയെ അറസ്റ്റ് ചെയ്യണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ചോദ്യത്തിന് ആദ്യം കേസ് അന്വേഷിക്കാൻ പോലീസിനെ അനുവദിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More
Click Here to Follow Us