ബെംഗളൂരു: കർണാടകയിലെ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ ജേതാവുമായ സാലുമരട തിമ്മക്കയ്ക്ക് പരിസ്ഥിതി അംബാസഡർ പദവി നിശ്ചയിച്ച് കർണാടക സർക്കാർ. തിമ്മക്കയുടെ 111ാം ജന്മദിനച്ചടങ്ങിനിടെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയാണ് ഇക്കാര്യം അറിയിച്ചത്. ഈ നേട്ടത്തിലൂടെ മന്ത്രിമാർക്ക് തുല്യമായ പദവിയായിരിക്കും തിമ്മക്കയ്ക്ക് ലഭിക്കുക. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു. ചടങ്ങിൽ നാഷണൽ ഗ്രീനറി അവാർഡ് അദ്ദേഹം തിമ്മക്കയ്ക്ക് സമ്മാനിക്കുകയും ചെയ്തു. പൊതുജനങ്ങളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് പരിസ്ഥിതി അംബാസഡറെ നിയോഗിക്കുന്നതിലൂടെ സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. തിമ്മക്കയുടെ ജന്മദേശത്ത് 10 ഏക്കർ ഭൂമി ഏറ്റെടുത്ത് പരിസ്ഥിതി സംരക്ഷണ…
Read More