ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് അധ്യാപകർ: ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് ഭീഷണി

ബെംഗളൂരു: ശമ്പള പരിഷ്കരണം ഉൾപ്പെടെയുള്ള സർക്കാർ അധ്യാപകരുടെയും ലക്ചറർമാരുടെയും ദീർഘകാല ആവശ്യങ്ങൾ 21 ദിവസത്തിനകം നിറവേറ്റാൻ  അധ്യാപകർ സർക്കാറിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ക്ലാസുകൾ ബഹിഷ്കരിക്കുമെന്ന് കർണാടക സ്റ്റേറ്റ് ഗവൺമെന്റ് എംപ്ലോയീസ് അസോസിയേഷൻ(കെഎസ്ജിഇഎ) അറിയിച്ചു. അയ്യായിരത്തോളം സംഘടനകളുടെ പ്രതിനിധികളുടെ പങ്കാളിത്തതോടെ ഞായറാഴ്ച നടന്ന യോഗത്തിൽ 20 വർഷത്തിലേറെയായി മുടങ്ങിക്കിടക്കുന്ന തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും കോളേജുകളിലും ക്ലാസുകൾ ബഹിഷ്‌കരിക്കാൻ ഐകകണ്‌ഠേന തീരുമാനിച്ചതായി കെഎസ്‌ജിഇഎ അറിയിച്ചു.

Read More
Click Here to Follow Us