ചലച്ചിത്ര നടൻ സജീദ് പട്ടാളം (54 ) അന്തരിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗാവസ്ഥയാൽ സജീദ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. കൊച്ചിൻ സ്വദേശിയാണ്. ഫോർട്ട് കൊച്ചിയിലെ പട്ടാളമെന്ന സ്ഥലപ്പേര് പേരിനോട് കൂട്ടിച്ചേർത്തതോടെ സജീദ് പട്ടാളമെന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. വെബ് സീരീസിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. അഭിനേതാവും ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കി വഴി സംവിധായകൻ മൃദുൽ നായരിലേക്കും വെബ് സീരീസിലേക്കു പോകുകയായിരുന്നു. പിന്നീട് ‘കള’, ‘കനകം കാമിനി കലഹം’ തുടങ്ങിയ ചിത്രങ്ങളിലെ ചെറിയ കഥാപാത്രങ്ങളിലൂടെ മലയാള പ്രേക്ഷകർക്ക് സുപരിചിതനായി. കളയിലെ വാറ്റുകാരൻ, കനകം കാമിനി…
Read More