ബെംഗളൂരു: കൊച്ചിൻ സാഹിത്യ അക്കാദമിയുടെ സുവർണ്ണതൂലികാ പുരസ്കാരം സതീഷ് തോട്ടശ്ശേരിക്ക്. അനുഭവ നർമ്മ നക്ഷത്രങ്ങൾ എന്ന കഥാ സമാഹാരത്തിനാണ് പുരസ്കാരം. കേരള സാഹിത്യ അക്കാദമിയിൽ വെച്ച് നടന്ന പരിപാടിയിൽ എഴുത്തുകാരനും ചലച്ചിത്ര നിരൂപകനുമായ ഐ. ഷണ്മുഖദാസ് പുരസ്‌കാരം സമ്മാനിച്ചു. കേരള സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, കവി രാവുണ്ണി, കൊച്ചിൻ സാഹിത്യ അക്കാദമി ഭാരവാഹികളായ വിപിൻ പള്ളുരുത്തി, റോബിൻ, മോഹൻദാസ് മണ്ണാർക്കാട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു
Read More