രാജ്യത്ത് നിരവധി മാറ്റങ്ങള്‍ക്കും മുന്നേറ്റങ്ങള്‍ക്കും തുടക്കമായ രോഹിത് വെമുലയുടെ ഓര്‍മകള്‍ക്ക് ഇന്ന് ആറ് വയസ്. ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷകവിദ്യാത്ഥിയായിരുന്ന രോഹിത് വെമുല 2016 ജനുവരി 17നാണ് ജാതി വ്യവസ്ഥിതിയോട് പോരാടാനാകാതെ ജീവനൊടുക്കിയത്. ജനതയുടെ ചിന്താരീതികള്‍ക്കെതിരെയുള്ള ഏറ്റവും മൂര്‍ച്ചയേറിയ പോരാട്ടവുമായിരുന്നു ആ മരണം. ‘ഈ ലോകത്ത് ജനിച്ചതാണ് ഞാന്‍ ചെയ്ത കുറ്റം…. ‘ കാള്‍ സാഗനെപ്പോലെ ലോകമറിയുന്ന ശാസ്ത്രഎഴുത്തുകാരനാകാന്‍ ആഗ്രഹിച്ച രോഹിത് വെമുല ജീവിതം അവസാനിപ്പിക്കു മുന്‍പ് എഴുതിയ വരികള്‍ ഇതായിരുന്നു. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരായ പ്രതിഷേധം കൂടിയായിരുന്നു ആ ആത്മഹത്യ.…
Read More