ബന്ദിപ്പൂർ വനപാത വികസനം; കേന്ദ്ര നിർദ്ദേശത്തെ തള്ളി

ബെംഗളൂരു: ഗുണ്ടൽപേട്ട് – ഗൂഡല്ലൂർ എന്നീ രണ്ടു സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വനത്തിലൂടെ കടന്നു പോകുന്ന ദേശീയപാത വീതി കൂട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം കർണാടക സർക്കാർ തള്ളി കളഞ്ഞു. ബന്ദിപ്പൂർ കാട്ടിലെ നിലവിലുള്ള പാത വളരെ മികച്ചതാണെന്നും, അതുകൊണ്ട് തന്നെ വീതി കൂട്ടേണ്ട കാര്യമില്ലെന്നും സംസ്ഥാന വനം വകുപ്പ് മന്ത്രി ഉമേഷ് കട്ടി വ്യക്തമാക്കി. മൈസൂരിൽ നിന്നും ഊട്ടിയിലേക്കുള്ള പാതയിലെ മേലുകമനഹള്ളിക്കും കേകനഹള്ളിക്കുമിടയിലുള്ള 12.8 കിലോമീറ്റർ പാത വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നിർദേശിച്ചത്. റോഡുവികസനത്തിനായി 24 ഏക്കർ…

Read More
Click Here to Follow Us