ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരും എം ബി ബി എസ് ബിരുദധാരികളാണ്. കൂടാതെ രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് നേടിയതെന്ന പ്രത്യേകതയുമുണ്ട്. തങ്ങള്‍ വിവാഹിതരാവുകയാണെന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ പുറത്തുവിട്ടത്. 2015ലാണ് രേണുരാജ് സിവില്‍ സര്‍വീസ് പരീക്ഷ പാസായത്. എറണാകുളം അസി.കളക്ടര്‍, തൃശൂര്‍ ഡെപ്യൂട്ടി കളക്ടര്‍, ദേവികുളം സബ് കളക്ടര്‍,…
Read MoreTag: renu raj
ശ്രീരാം വെങ്കിട്ടരാമന്റെ വധു രേണു രാജ്
ആലപ്പുഴ: ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന് വധു കളക്ടർ രേണു രാജ്. വരുന്ന വ്യാഴാഴ്ച ചോറ്റാനിക്കരയില്‍ വച്ച് ഇരുവരും വിവാഹിതർ ആവും. ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയാണ് ശ്രീറാം. ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തിലെ വിവാഹച്ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാകും പങ്കെടുക്കുക. ശ്രീറാമും രേണുരാജും മെഡിക്കല്‍ ബിരുദധാരികളാണ്. ഇരുവരും രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് നേടിയത്. മൂന്നാറിലെ അനധികൃത കൈയേറ്റങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടവരാണ് ഇരുവരും.
Read More