നീതി നിർവഹണം, കർണാടകയുടെ സ്ഥാനം ഏറെ പിന്നിലെന്ന് റിപ്പോർട്ട്‌ 

ബെംഗളൂരു: നീതിനിര്‍വഹണത്തില്‍ കര്‍ണാടകയുടെ സ്ഥാനം ഏറെ പിന്നില്‍. ശനിയാഴ്ച ബംഗളൂരുവില്‍ പ്രകാശനം ചെയ്ത ‘ഇന്ത്യ ജസ്റ്റിസ്’ റിപ്പോക റാര്‍ട്ടിലാണ് ഈ വിവരം പുറത്ത് വിട്ടത്. രാജ്യത്തെ സംസ്ഥാനങ്ങള്‍ ജനങ്ങള്‍ക്ക് നീതിന്യായനിര്‍വഹണം നടത്തുന്നത് സംബന്ധിച്ച റാങ്കിങ് ആണ് ഇത്. 2019ല്‍ നീതിനിര്‍വഹണ രംഗത്ത് കര്‍ണാടകക്ക് ആറാം സ്ഥാനമായിരുന്നു. എന്നാല്‍ 2020ല്‍ അത് 14ാം സ്ഥാനമായി മാറി. ‘വിധി-സെന്‍റര്‍ ഫോര്‍ ലീഗല്‍ പോളിസി ആന്‍ഡ് ദക്ഷ്’ നടത്തിയ ചടങ്ങിലാണ് റിപ്പോര്‍ട്ട് പ്രകാശനം ചെയ്തത്. നിരവധി വിദഗ്ധന്മാരും നയരൂപവത്കരണമേഖലയിലെ പ്രശസ്തരുമാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. ഇതോടനുബന്ധിച്ച്‌ സെമിനാറും നടത്തി.

Read More
Click Here to Follow Us