ന്യൂഡൽഹി: പാര്‍ലമെന്റ് അംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട ശേഷം രാഹുല്‍ ഗാന്ധി നടത്തുന്ന ആദ്യ വാര്‍ത്താ സമ്മേളനം ഇന്ന്. ഇന്നുച്ചയ്ക്ക് ഒരു മണിക്ക് എഐസിസി ആസ്ഥാനത്താണ് വാര്‍ത്താ സമ്മേളനം ചേരുക. മാനനഷ്ടക്കേസില്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായി സൂറത്ത് ജില്ലാ കോടതി വിധി പുറപ്പെടുവിച്ചതിന് പിന്നാലെയാണ് രാഹുലിനെ എം പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി ലോക്‌സഭാ സെക്രട്ടറിയേറ്റ് വിജ്ഞാപനം ഇറക്കിയത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ രാജ്യമെമ്പാടും പ്രതിഷേധ പരിപാടി ആസൂത്രണം ചെയ്തിരിക്കുകയാണ് കോണ്‍ഗ്രസ്. ‘സേവ് ഡെമോക്രസി’ മൂവ്‌മെന്റിനാണ് കോണ്‍ഗ്രസ് രൂപം നല്‍കിയിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ…
Read MoreTag: Press Meet
വാർത്താ സമ്മേളന വേദിയിൽ രാകേഷ് ടിയാകത്തിന് നേരെ മഷി ആക്രമണം
ബെംഗളൂരു: കർഷക സമര നേതാവും ഭാരതീയ കിസാൻ യൂണിയൻ മുൻ വക്താവുമായ രാകേഷ് ടികായത്തിന് നേരെ വാർത്താ സമ്മേളനത്തിനിടെ മഷി ആക്രണം. ബെംഗളൂരു പ്രസ് ക്ലബിൽ വെച്ചാണ് ഒരു സംഘം അക്രമികൾ ടികായത്തിന് നേരെ മഷി എറിഞ്ഞത്. വാർത്താ സമ്മേളനം നടക്കുന്നതിനിടെ, ആളുകൾ പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി മഷി ഒഴിക്കുകയായിരുന്നു. മഷി എറിഞ്ഞതിന് പിന്നാലെ ടികായത്ത് അനുകൂലികളും അക്രമികളും തമ്മിൽ പ്രസ് ക്ലബ് ഹാളിൽ കൂട്ടത്തല്ല് നടന്നു. ആക്രമണത്തിന് പിന്നാലെ, കർണാടക സർക്കാരിന് എതിരെ രാകേഷ് ടികായത്ത് രംഗത്തെത്തി. പോലീസ് തങ്ങൾക്ക് സുരക്ഷ…
Read Moreമീ ടൂ എന്താ വല്ല പലഹാരവുമാണോ ; ഷൈൻ ടോം ചാക്കോ
മലയാള സിനിമയില്‍ വന്ന മീ ടൂ ചര്‍ച്ചയെ കുറിച്ച് എന്താണ് അഭിപ്രായം, എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായം പറയാന്‍ ഇതെന്താ വല്ല പലഹാരവുമാണോ എന്നായിരുന്നു ഷൈന്റെ മറുപടി. വിനായകന്‍ പറഞ്ഞത് പോലെ അങ്ങനെ ഒരു പെണ്‍കുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലതെന്നുമായിരുന്നു ഷൈനിന്റെ മറുപടി. പുരുഷനും സ്ത്രീയുമായാല്‍ പരസ്പരം അട്രാക്ഷൻ ഉണ്ടായിരിക്കണം. അത് നമ്മള്‍ നല്ല രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുകയാണെങ്കില്‍ നല്ലതല്ലേയെന്നും ഷൈന്‍ ചോദിച്ചു. ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ തന്നെ അത്തരത്തില്‍…
Read Moreനാലുമാസത്തിന് ശേഷം കേരള മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും
നീണ്ട നാല് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് ആറ് മണിക്കാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. ചികിത്സയ്ക്കും വിദേശപര്യടനത്തിനും ശേഷം കേരളത്തിലേക്ക് മടങ്ങി എത്തിയ മുഖ്യമന്ത്രി ഇതാദ്യമായാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്. കോവിഡ് അവലോകന യോഗത്തിന് ശേഷമാകും മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം.
Read More