ബെംഗളുരു; മഴ വിട്ടുമാറാതെ നഗരം, ഇന്നും കനത്ത മഴയ്ക്ക് സാധ്യത. അടുത്ത മൂന്ന് ദിവസത്തേക്ക് മഴ തുടരുമെന്നും കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കി. ബെംഗളുരുവിൽ അതിശക്തമായ മഴയാണ് നിലവിൽ ലഭിച്ചത്. ഈ മാസം ഇതുവരെ മാത്രം 300 മില്ലീമീറ്ററിലധികം മഴ ലഭിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ബെംഗളുരുവിൽ ഒക്ടോബറിൽ സമീപവർഷങ്ങളിൽ ലഭിക്കുന്നതിനേക്കാളധികം ഏറ്റവും കൂടുതൽ മഴയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ പെയിത കനത്ത മഴയിൽ കനത്ത മഴയിൽ ഏതാനും വീടുകൾ, മതിലുകൾ, ഫ്ളാറ്റുകൾ എന്നിവ തകർന്നും നാശനഷ്ടങ്ങൾ രേഖപ്പെടുത്തി.
Read More