പ്രണയം…

പാതി വിരിഞ്ഞൊരു പൂവിലെ പുഴുക്കുഞ്ഞ്!! തികട്ടിവരുന്ന നിന്റെ ഓർമകൾക്ക് പകരമായി ഇനി എന്റെ വൈകുന്നേരങ്ങൾക്ക് ആരെയാണ് ഞാൻ നൽകേണ്ടത്! ഒരുപക്ഷെ സന്ധ്യകൾ ഇങ്ങനെയാവുമല്ലേ അസ്തമനത്തിനു മുൻപുള്ള ആളിക്കത്തൽ! പലകുറി നീയെന്നെ ദുഃഖത്തിലാഴ്ത്തി…. കണ്പീലികൾക്കിടയിലൂടെൻ കണ്മഷി ചാലിട്ടൊഴുകി…. കവിളിലൂടങ്ങനെ നീങ്ങി നീങ്ങി എൻ മടിത്തട്ടി വീണു മയങ്ങിയ ആ  തുള്ളികൾ മുഖപുസ്തകത്തിൻ   ജാലകങ്ങൾക്കിടയിൽ നീ  ഇരുട്ടിന്റെ മതിലുകൾ സൃഷ്ടിച്ചുവെന്നും ഇരുട്ടിൽ നിനക്കെന്നെ നഷ്ടമാവുമെന്നും.. എന്റെ ചോദ്യങ്ങളുടെ ഉത്തരം നീയായിരുന്നു. നിന്റെ നീണ്ട ചോദ്യങ്ങൾക്കൊടുവിൽ എന്നെ ഞാനാക്കിയ തിരിച്ചറിവുകൾക്കിടയിൽ എന്നോ നമുക്ക് നമ്മെ നഷ്ടമായിരുന്നു നാം എന്ന…

Read More
Click Here to Follow Us