ബെംഗളൂരു: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി കര്‍ണാടക. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതും ആയുധ പരിശീലനം നല്‍കുകയും ചെയ്യുന്ന സംഘടനയെ നിരോധിക്കാനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചതായി മന്ത്രി അരഗ ജ്ഞാനേന്ദ്ര അറിയിച്ചു. രാജ്യവ്യാപകമായി നടത്തിയ എന്‍ഐഎ റെയ്ഡില്‍ കര്‍ണാടകയില്‍ മാത്രം 18 സ്ഥലങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. ഏഴു പേരുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു . 15 പേരെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്തു. എന്‍ഐഎയ്‌ക്ക് പുറമേ കര്‍ണാടക പോലീസും വിഷയത്തില്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി അറിയിച്ചു.
Read More