പത്തനംതിട്ട: സ്ത്രീ പ്രവേശനുമായി ബന്ധപ്പെട്ട് ശബരിമലയിൽ നടന്ന സംഘര്‍ഷത്തിനിടയില്‍ പൊലീസ് ഹെല്‍മെറ്റ് മോഷ്ടിക്കുന്നു എന്നുള്ള വാര്‍ത്തകളും ദൃശ്യങ്ങളും സമൂഹമാധ്യമങ്ങള്‍ വഴിചൂടുപിടിക്കുന്നു. സമരാനുകൂലികളും ട്രോളന്മാരും ഇതിന് വലിയ പ്രചാരണവും നല്കികഴിഞ്ഞു. ഇതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെയുള്ള ആരോപണങ്ങളും കൂടി. എന്നാല്‍ അഗസ്റ്റിൻ ജോസഫ് എന്ന പൊലീസുകാരന് ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാവുകയാണ്. ആക്രമണത്തില്‍ നിന്ന് രക്ഷ നേടാനാണ് ഹെല്‍മെറ്റ് എടുത്തതെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ്.. ഞങ്ങളെയും കാത്തിരിക്കാൻ വീട്ടിൽ അമ്മയും അപ്പനും എല്ലാം ഉണ്ട്… മഴ പെയുന്നതിനേക്കാളും വേഗത്തിലാണ് ഞങ്ങൾക്ക് നേരെ പാറക്കല്ലുകൾ വന്നത്.…
Read More