പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

SUICIDE

ബെംഗളൂരു: പോലീസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സൗത്ത് സിഇഎൻ ക്രൈം പോലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടറായ സുദർശൻ (51) ആണ് തൂങ്ങിമരിച്ചത്. ഫാദേഴ്‌സ് ഡേ പ്രമാണിച്ച് സുദർശൻ യശ്വന്ത്പൂരിലെ വീട്ടിലായിരുന്നു താമസം. മകന്റെ കൂടെ കുറച്ചു സമയം ചിലവഴിച്ച ശേഷം മുറിക്കകത്ത് കയറി വാതിൽ അടക്കുകയായിരുന്നു. തുടർന്നാണ് ആത്മത്യചെയ്തത്. ഇയാൾ വിഷാദരോഗത്തിലായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പോലീസ് തുടരന്വേഷണം നടത്തിവരികയാണ്.

Read More

പോലീസുകാരന്റെ വീട്ടിലെ സഹായിയെ കാണാതായി.

ബെംഗളൂരു: നഗരത്തിലെ ജോയിന്റ് പോലീസ് കമ്മീഷണർ (ട്രാഫിക്) ബിആർ രവികാന്തെ ഗൗഡയുടെ വസതിയിൽ ജോലി ചെയ്തിരുന്ന വീട്ടുജോലിക്കാരിയായ 20 കാരിയെ ശനിയാഴ്ച വൈകുന്നേരം മുതൽ കാണാതായി. സംഭവത്തിൽ ഉദ്യോഗസ്ഥന്റെ വീട്ടിൽ നിന്ന് പണവും സ്വർണവും നഷ്ടപ്പെട്ടിട്ടുണ്ട്. സഞ്ജയ്‌നഗർ പൊലീസ് മിസ്സിംഗ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രവികാന്തെ ഗൗഡയുടെ കാർ ഡ്രൈവർ ജഗദീഷ് നൽകിയ പരാതിയിൽ അക്ഷത നായക് എന്ന യുവതി കഴിഞ്ഞ മൂന്ന് വർഷമായി ഡോളർ കോളനിയിലുള്ള ഓഫീസറുടെ വസതിയിൽ വീട്ടുജോലി ചെയ്തുവരികയാണ് എന്ന് രേഖപ്പെടുത്തിയിരുന്നു. ശനിയാഴ്ച രവികാന്തെ ഗൗഡയും കുടുംബവും നഗരത്തിന് പുറത്തേക്ക്…

Read More
Click Here to Follow Us