ബെംഗളൂരു: നഗരത്തിലെ ഇലക്േട്രാണിക് സിറ്റിക്കു സമീപം സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ മലയാളികളായ 4 പേർക്കെതിരെ ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) കേസ് രജിസ്റ്റർ ചെയ്തു. രഹസ്യ വിവരത്തെ തുടർന്ന് ബുധനാഴ്ച ഇവർ താമസിച്ചിരുന്ന ഫ്ളാറ്റിൽ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിേഫാൺ എക്സ്ചേഞ്ച് പോലീസ് കണ്ടെത്തിയത്. 4 മലയാളികളുൾപ്പെടെ അഞ്ചുപേരാണ് ഇതിനു പിന്നിൽ പ്രവർത്തിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. മലപ്പുറം ജില്ലയിൽ നിന്നുള്ള മുഹമ്മദ് അബ്ദുറഹ്മാൻ, നിയാസ് കുട്ടശ്ശേരി, കെ.എ. ശങ്കർ, അതോടൊപ്പം തൃശ്ശൂർ സ്വദേശി സുധീർ എന്നിവരുടെ പേരിലാണ് കേസെടുത്തത്. ബെംഗളൂരു…
Read More