തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഇന്ന് ബെംഗളൂരുവിലെക്ക് കൊണ്ടു പോകും. ചാർട്ടഡ് വിമാനത്തിലാണ് ബെംഗളൂരു എച്ച് സി ജി ക്യാൻസർ സെന്ററിലേക്ക് മാറ്റുക. നിലവിൽ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ഉമ്മൻചാണ്ടിയുടെ ആരോഗ്യ നില തൃപ്തികരമായതിനാൽ വിദ്ഗദ ചികിൽസയ്ക്ക് കൊണ്ടുപോകാൻ മെഡിക്കൽ ബോർഡ് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. ഇതിന് പിന്നാലെയാണ് ബെംഗളൂരു എച് സി ജി ക്യാൻസർ സെന്ററിൽ തുടർ ചികിത്സ നടത്താൻ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. എഐസിസി ഇടപെട്ട് സജ്ജമാക്കിയ ചാർട്ടഡ് വിമാനത്തിലാണ് എച്ച് സി ജി…
Read MoreTag: oomen chandey
ചികിത്സയ്ക്കായി ഉമ്മൻ ചാണ്ടി നാളെ ബെംഗളൂരുവിലേക്ക് തിരിക്കും
തിരുവനന്തപുരം∙ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി നാളെ ബെംഗളൂരുവിലേക്കു മാറ്റും. കെപിസിസിയാണ് ചെലവ് വഹിക്കുക. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു. കൂടാതെ ആശുപത്രി മാറ്റുന്നതിൽ കുഴപ്പമില്ലെന്ന് നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിളെ മെഡിക്കൽ ബോർഡ് സർക്കാരിനെ ഇന്നലെ അറിയിച്ചു. പനിയും ശ്വാസ തടസ്സവും ന്യൂമോണിയയും കുറഞ്ഞത്തോടെയാണ് തീരുമാനം
Read Moreഉമ്മൻചാണ്ടിയെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് ഇന്ന് മാറ്റിയേക്കും
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന് ബെംഗളൂരുവിലേക്ക് മാറ്റും. എയർലിഫ്റ്റ് ചെയ്യാനാണ് സാധ്യത. അണുബാധ നിയന്ത്രണവിധേയമായതിനാലാണ് തീരുമാനം. തിങ്കളാഴ്ച വൈകിട്ടാണ് ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന് ഉമ്മൻചാണ്ടിയെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഉമ്മൻചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. മരുന്നുകൾ നൽകിത്തുടങ്ങിയെന്നും അണുബാധയിൽ കുറവുണ്ടെന്നും ആശുപത്രി അധികൃതർ വിശദീകരിച്ചു. മരുന്നുകളോടു പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. അണുബാധ നിയന്ത്രണവിധേയമായതിനാൽ അദ്ദേഹത്തിനെ കാൻസറിന്റെ തുടർചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് മാറ്റാനാണ് തീരുമാനം. ബുധനാഴ്ച വൈകിട്ടോടെ എയർലിഫ്റ്റ് ചെയ്ത് ബെംഗളൂരുവിലെത്തിക്കും. ശേഷം അവിടെനിന്ന് കാൻസർ ചികിത്സ പൂർത്തിയാക്കിയിതിനു ശേഷമായിരിക്കും കേരളത്തിലേക്ക്…
Read More