ബെംഗളൂരു: സത്യമംഗലം കടുവാ സങ്കേതത്തിലെ ഗതാഗതം നിരോധിച്ചുകൊണ്ട് ഈറോഡ് ജില്ലാ കളക്ടർ 2019ൽ പുറപ്പെടുവിച്ച വിജ്ഞാപനം ഫലപ്രദമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിൽ 2022 ഫെബ്രുവരി 10 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ വരണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ബെംഗളൂരു-കോയമ്പത്തൂർ ദേശീയപാതയിലെ സത്യമംഗലം കടുവസങ്കേതത്തിലൂടെയുള്ള ഭാഗത്തേക്ക് രാത്രിയാത്ര നിരോധിച്ചത് തെക്കൻ കർണാടകത്തിൽനിന്നുള്ള യാത്രികർക്കാണ് തിരിച്ചടിയാത്. പ്രതിദിനം മലയാളികളുൾപ്പെടെ നൂറുകണക്കിനു യാത്രികർ ആശ്രയിക്കുന്ന പ്രധാന പാതയാണിത്. മൈസൂരുവിൽ നിന്ന് കോയമ്പത്തൂർ വരെ 200 കിലോമീറ്റർ വരുന്ന റോഡ് കർണാടകയിലെ ചാമരാജ്നഗർ, തമിഴ്നാട്ടിലെ ഈറോഡ്, കോയമ്പത്തൂർ ജില്ലകളിലൂടെയാണ്…
Read More