കർണാടക: ഗോവയിലെ ഒരു കാസിനോയിൽ നിന്ന് 50 ലക്ഷം രൂപ നേടിയ ഒരാളിൽ നിന്ന് പണം തട്ടിയെടുക്കാൻ വേണ്ടി കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലുള്ള ക്രിമിനലുകൾ അദ്ദേഹത്തിന്റെ ഏഴ് വയസ്സുള്ള മരുമകളെ തട്ടിക്കൊണ്ടുപോയി. ഒക്ടോബർ 27 നാണ് രേഷ്മയെ (പേര് മാറ്റി) തട്ടിക്കൊണ്ടുപോയത്. രേഷ്മയുടെ അമ്മാവൻ സുരേഷ് ബി (പേര് മാറ്റി) ഗോവയിലെ ഒരു കാസിനോയിൽ നിന്ന് 50 ലക്ഷം രൂപ നേടിയതായും, അയൽ സംസ്ഥാനത്തിലേക്കുള്ള യാത്രയ്ക്കിടെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബീരപ്പ ഈ തുക തട്ടിയെടുക്കാൻ പദ്ധതിയിട്ടതായുമാണ് പോലീസ് വൃത്തങ്ങൾ അറിയിച്ചത്. കാബ് ഡ്രൈവർമാരായി ജോലി…
Read More